മുത്തേ മുത്തേ പ്രിയനാദം
പുതുരാഗമായിത്തഴുകും...
വിണ്‍ ചന്ദ്രലേഖയെപ്പോലെ
മനതാരില്‍ എന്നും ഉണരും....
(മുത്തേ മുത്തേ...)
ഉയിരേ.....പുലര്‍കാല സ്നേഹമേ...
നിനക്കായ്.....അനുരാഗ ഗാനമേ...
കുളിരാര്‍ന്ന മാരിയായ് വാ...
മമ ജീവതാളമായ് വാ...
കുളിരാര്‍ന്ന മാരിയായ് വാ...
മമ ജീവതാളമായ് വാ...
(മുത്തേ മുത്തേ...)
നറുവസന്തം...ഈ ചാരുഭാവമേ...
എന്‍ പ്രേമപൂജതന്‍ അഭിലാഷദേവതേ...
ഇനി മനസ്സിലാടൂ ...പദനടനലാസ്യം....
എന്റെ പ്രാണവേണുഗീതമേ നീ സ്വന്തമല്ലേ.....
(മുത്തേ മുത്തേ...)
നവവിഭാതം തൂ മന്ദഹാസമേ.....
എന്‍ ജീവശാഖിയില്‍ വരുമേകശാരികേ..
പൊന്‍ കനവിലേതോ..സുഖസുദിന ഭാഗ്യം
നിറദീപമേന്തും ഭാസുരേ നീ പുണ്യമല്ലേ...
(മുത്തേ മുത്തേ...)