മുത്തണി മുന്തിരി മണി വിളയും
പവിഴപ്പാടം തേടി
ഈ മുക്കിണി വണ്ടിയിലങ്ങകലെ
കനവു പുരിയിലണയാം...(മുത്തണി മുന്തിരി..)
നീലമഴക്കളിമൺ ചിറകില്‍
മഞ്ഞുമലത്തണലിന്‍ കുളിരില്‍
പകലു പോണ വഴി പറന്നു പോയിടാം
(മുത്തണി മുന്തിരി..)
മട്ടിപ്പാല്‍ തറ മെഴുകി
കളിമിട്ടായി ചെറുതോണി
കല്‍ക്കണ്ടം ചുവരാക്കി
അലുവാത്തുണ്ടം മച്ചാക്കി...(മട്ടിപ്പാല്‍..)
വര്‍ണ്ണബലൂണിലു മേല്‍പ്പുരയും
ലാലാ ലല്ലലാ...
മിന്നിമിനുങ്ങണ ചിമ്മിനിയും
ലാലാ ലല്ലലാ...(വര്‍ണ്ണബലൂണിലു..)
കാണാം കാണാം
ചാഞ്ചാടിപ്പുഴയുടെ കീഴില്‍
അങ്ങോട്ടിങ്ങോട്ടമ്മാനം എങ്ങോട്ടാണീ സഞ്ചാരം
(മുത്തണി മുന്തിരി..)
കൂ കൂ കുക്കുകൂ...കൂ കൂ കുക്കുകൂ...
കൂ കൂ കുക്കു കൂ...കൂ കൂ കുക്കുകൂ...
മത്താപ്പൂ ചെടിമുനയില്‍
വിരിയും കുഞ്ഞു ജിലേബിപ്പൂ
കട്ടിത്തേന്‍ കളിമനയിൽ
ലോലിപ്പോപ്പിലൊരൂഞ്ഞാലാൽ (മത്താപ്പൂ ...)
മൾബറി നീരു തെറിപ്പിക്കും
ലാലാ ലല്ലലാ...
പായസപ്പൊയ്കയില്‍ അരയന്നം
ലാലാ ലല്ലലാ...(മൾബറി...)
പോകാം പോകാം....
കണ്ണാടിത്തോണിയിലൊഴുകാം
തെയ്തെയ് തെയ്തെയ് തെയ്തെയ് തോം
തിത്തിത്താരാ തകതെയ്തോം....
(മുത്തണി മുന്തിരി..)