Muttaaram kunninu

മുത്താരം കുന്നിനു
Work
Year
Language

കുടുകുടുകുടു കുടുകുടുകുടു.....
എടി കട്ടുറുമ്പേ അവിടെ നില്‍ക്കു
ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (2)
കട്ടുറുമ്പേ പൊട്ടിപ്പെണ്ണേ കട്ടോണ്ടു വാ നിര്‍ത്തുന്നല്ലോ
ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (2)
വേളിപ്പെണ്ണേ പൊന്നിളക്കി മാരനെ നീ കണ്ടിട്ടുണ്ടോ ഓ
മാരനെ നീ കണ്ടിട്ടുണ്ടോന്ന്
ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (2)

മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ
മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ
ചിരി തൂകും പെണ്ണല്ലേ മിഴി കോണില്‍ എന്താണ് (2)
കനവുകള്‍ കാണുന്നതാരെ നീ ചങ്ങാലിപ്പെണ്ണേ

മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ
മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ

നെഞ്ചിലൊരു കൂടും വെച്ച് പാടുന്നയ്യാ പാടുന്നേ
ചെങ്കദളിപ്പൂവു പോലെ ചേലുണ്ടയ്യാ ചേലുണ്ടേ
ഗന്ധം നീയല്ലേ എന്‍ സ്വന്തം നീയല്ലേ
ജന്മങ്ങളിലേതിലോ...
ജന്മങ്ങളിലേതിലോ ഞാന്‍ കണ്ടതല്ലേ നിന്നഴക്
സ്വര്‍ണ്ണമല്ലി പൂത്തപോലെ നിന്‍ചിരിയ്ക്ക് നൂറഴക്
നെഞ്ചിലൂറും വീണയില്‍ നീ മെല്ലേ താരാമോ

മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ
മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ

കുടുകുടുകുടു കുടുകുടുകുടു.....
ടിര്‍റാന്‍ ടിര്‍റാന്‍ ടിര്‍റാന്‍ (3)

ഗന്ധര്‍വ്വനായി നിന്നിടുമ്പോള്‍ കാണുന്നു ഞാന്‍ കാണുന്നു
ഗംഗയായി ഒഴുകിയെന്നില്‍ ചേരുന്നു നീ ചേരുന്നു
മേളം കേള്‍ക്കുന്നു നിന്‍റെ നാണം കാണുന്നു
നാദങ്ങളില്‍ ഏതിലോ....
നാദങ്ങളില്‍ ഏതിലോ ഞാന്‍ കേട്ടതല്ലേ നിന്മൊഴികള്‍
നാലുനിലപ്പന്തലിലെന്‍ വേളിയായി വന്നിടാമോ
എങ്ങു നിന്നോ കേള്‍ക്കുന്നു കല്യാണമേളം

(മുത്താരം കുന്നിനു മീതെ)

മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ
മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ
മുത്താരം കുന്നിനു മീതെ ഞാന്‍ വന്നു കണ്ടീലാ
മുന്തിരിത്തോപ്പിനു കീഴെ നീ നിന്നു നോക്കീലാ

kuḍuguḍuguḍu kuḍuguḍuguḍu.....
ĕḍi kaṭṭuṟumbe aviḍĕ nilkku
ṭirṟān ṭirṟān ṭirṟān (2)
kaṭṭuṟumbe pŏṭṭippĕṇṇe kaṭṭoṇḍu vā nirttunnallo
ṭirṟān ṭirṟān ṭirṟān (2)
veḽippĕṇṇe pŏnniḽakki māranĕ nī kaṇḍiṭṭuṇḍo o
māranĕ nī kaṇḍiṭṭuṇḍonn
ṭirṟān ṭirṟān ṭirṟān (2)

muttāraṁ kunninu mīdĕ ñān vannu kaṇḍīlā
mundirittoppinu kīḻĕ nī ninnu nokkīlā
siri tūguṁ pĕṇṇalle miḻi koṇil ĕndāṇ (2)
kanavugaḽ kāṇunnadārĕ nī saṅṅālippĕṇṇe

muttāraṁ kunninu mīdĕ ñān vannu kaṇḍīlā
mundirittoppinu kīḻĕ nī ninnu nokkīlā

nĕñjilŏru kūḍuṁ vĕcc pāḍunnayyā pāḍunne
sĕṅgadaḽippūvu polĕ seluṇḍayyā seluṇḍe
gandhaṁ nīyalle ĕn svandaṁ nīyalle
janmaṅṅaḽiledilo...
janmaṅṅaḽiledilo ñān kaṇḍadalle ninnaḻak
svarṇṇamalli pūttabolĕ ninciriykk nūṟaḻak
nĕñjilūṟuṁ vīṇayil nī mĕlle tārāmo

muttāraṁ kunninu mīdĕ ñān vannu kaṇḍīlā
mundirittoppinu kīḻĕ nī ninnu nokkīlā

kuḍuguḍuguḍu kuḍuguḍuguḍu.....
ṭirṟān ṭirṟān ṭirṟān (3)

gandharvvanāyi ninniḍumboḽ kāṇunnu ñān kāṇunnu
gaṁgayāyi ŏḻugiyĕnnil serunnu nī serunnu
meḽaṁ keḽkkunnu ninṟĕ nāṇaṁ kāṇunnu
nādaṅṅaḽil edilo....
nādaṅṅaḽil edilo ñān keṭṭadalle ninmŏḻigaḽ
nālunilappandalilĕn veḽiyāyi vanniḍāmo
ĕṅṅu ninno keḽkkunnu kalyāṇameḽaṁ

(muttāraṁ kunninu mīdĕ)

muttāraṁ kunninu mīdĕ ñān vannu kaṇḍīlā
mundirittoppinu kīḻĕ nī ninnu nokkīlā
muttāraṁ kunninu mīdĕ ñān vannu kaṇḍīlā
mundirittoppinu kīḻĕ nī ninnu nokkīlā