Muttaaram

മുത്താരം
Work
Year
Language

മുത്താരം മുത്തുണ്ടേ, മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ, മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ
അമ്പിളി മഞ്ചലിലേറാം, തെളി മാനത്താറാടാം
ചന്ദന മാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ലർ ഓ മിസ്റ്റർ ബട്ലർ

മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ

ആരാരും കാണാതെ എൻ……ആത്മാവിൽ ചേക്കേറി നീ
ആലോലം പൂമ്പൊയ്കയിൽ…. പൊന്നാമ്പൽ പൂവായ് നീ…
വെണ്ണിലാക്കുമ്പിളിൽ മഞ്ഞുനീർത്തുള്ളിയായി
മാരിവിൽ ചില്ലമേൽ തൂമലർത്തെന്നലായ്
എന്നുള്ളിൽ പൂ മൂടും സ്വപ്നങ്ങളേ
എങ്ങെങ്ങും നിറമേകും വർണ്ണങ്ങളേ…..
മുത്താരം മുത്തുണ്ടേ, മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ, മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ

കണ്ണാടിക്കൂടാരത്തിൽ…… മിന്നാമിനുങ്ങോ മിന്നീ…..
ചിന്ദൂരപ്പൂമൈന തൻ….. ചിങ്കാരത്തൂവൽ ചിന്നീ…..
എന്തിനെൻ കൂട്ടിലെ. കുഞ്ഞുപൂത്തുമ്പിയെ
മൺ വെയിൽ നൂലു കൊണ്ടാർദ്രമായി പിന്നീ നീ
അന്നാരം പുന്നാരം താരാട്ടാനോ…
അണിയാരം ചിറകാട്ടി തീ കൂട്ടാനോ…

മുത്താരം മുത്തുണ്ടേ, മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ, മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ
അമ്പിളി മഞ്ചലിലേറാം, തെളി മാനത്താറാടാം
ചന്ദന മാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ലർ ഓ മിസ്റ്റർ ബട്ലർ

muttāraṁ muttuṇḍe, muḽanāḻi kuḽiruṇḍe
maṇimāṟil muttiyuṟaṅṅān kūḍĕ porāmo
māleya pūṅguyile, malayoraṁ vā mayile
palanāḽāy nĕñjinagattŏru mohaṁ viriyunnū
ambiḽi mañjalileṟāṁ, tĕḽi mānattāṟāḍāṁ
sandana māḽiga tīrkkāṁ adilandi viḽakkāvāṁ
misṭrar baṭlar o misṭrar baṭlar

muttāraṁ muttuṇḍe muḽanāḻi kuḽiruṇḍe
maṇimāṟil muttiyuṟaṅṅān kūḍĕ porāmo

ārāruṁ kāṇādĕ ĕn……ātmāvil sekkeṟi nī
ālolaṁ pūmbŏygayil…. pŏnnāmbal pūvāy nī…
vĕṇṇilākkumbiḽil maññunīrttuḽḽiyāyi
mārivil sillamel tūmalarttĕnnalāy
ĕnnuḽḽil pū mūḍuṁ svapnaṅṅaḽe
ĕṅṅĕṅṅuṁ niṟameguṁ varṇṇaṅṅaḽe…..
muttāraṁ muttuṇḍe, muḽanāḻi kuḽiruṇḍe
maṇimāṟil muttiyuṟaṅṅān kūḍĕ porāmo
māleya pūṅguyile, malayoraṁ vā mayile
palanāḽāy nĕñjinagattŏru mohaṁ viriyunnū

kaṇṇāḍikkūḍārattil…… minnāminuṅṅo minnī…..
sindūrappūmaina tan….. siṅgārattūval sinnī…..
ĕndinĕn kūṭṭilĕ. kuññubūttumbiyĕ
maṇ vĕyil nūlu kŏṇḍārdramāyi pinnī nī
annāraṁ punnāraṁ tārāṭṭāno…
aṇiyāraṁ siṟagāṭṭi tī kūṭṭāno…

muttāraṁ muttuṇḍe, muḽanāḻi kuḽiruṇḍe
maṇimāṟil muttiyuṟaṅṅān kūḍĕ porāmo
māleya pūṅguyile, malayoraṁ vā mayile
palanāḽāy nĕñjinagattŏru mohaṁ viriyunnū
ambiḽi mañjalileṟāṁ, tĕḽi mānattāṟāḍāṁ
sandana māḽiga tīrkkāṁ adilandi viḽakkāvāṁ
misṭrar baṭlar o misṭrar baṭlar