മുത്താര തോരണമേകിയ വാനം
മൂവന്തിച്ചെപ്പു തുറന്നൊരു നേരം
തങ്കത്താലി ചാർത്തി നിറതിങ്കൾപ്പെണ്ണൊരുങ്ങി
ഇരുമനസ്സമ്മതം ചേർന്ന രാവിൽ
(മുത്താര തോരണമേകിയ...)
കന്നിപ്പെണ്ണിന്നുള്ളം തുള്ളിയാടുമ്പോൾ
മഞ്ഞിൻ മലർവാടിയിലും മധുവിധു വേള
കളിയിഴകൾ മൂളിയണഞ്ഞു പൂവിൻ പുതുമോടികളിൽ
പാർവള്ളിയിൽ ഊഞ്ഞാലിട്ടു താനാടും പൈങ്കിളികൾ
പൂക്കൈത കൈയ്യിലേറിയ മല്ലിപ്പൂങ്കാട്ടിൽ
പരാഗം തേനിലൂർന്നു പോയ്
സുഗന്ധം നീ മറന്നു പോയ്
തുളുമ്പും പാൽ കിനിഞ്ഞൊഴുകും
നിലാവേ കാണാക്കുയിലേകും
കുരലാരം ഹൃദയഗീതങ്ങളായ്
(മുത്താര തോരണമേകിയ...)
തുമ്പക്കാട്ടിനുള്ളിൽ തുമ്പി മൂളുമ്പോൾ
കരളിലെ രതിതന്തികളിൽ മദകര നാദം
ലീലാതിലകങ്ങളലിഞ്ഞു മായാനടലീലകളിൽ
കരമണികൾ തരളവിലോലം നർത്തനഗതി ചാതുരിയായ്
കാൽച്ചിലമ്പിൻ കാവ്യമരുളി മോഹസായൂജ്യം
ഇടഞ്ഞു പ്രാണഭാജനം
മനസ്സിൽ യുഗ്മ ഗീതകം
കിനാവിൽ ദേവകല്പനയിൽ
വികാരംസ്വർഗ്ഗക്കനിയേകും കനിവാകും പ്രണയരാഗങ്ങളായ്
(മുത്താര തോരണമേകിയ...)
muttāra toraṇamegiya vānaṁ
mūvandiccĕppu tuṟannŏru neraṁ
taṅgattāli sārtti niṟadiṅgaḽppĕṇṇŏruṅṅi
irumanassammadaṁ sernna rāvil
(muttāra toraṇamegiya...)
kannippĕṇṇinnuḽḽaṁ tuḽḽiyāḍumboḽ
maññin malarvāḍiyiluṁ madhuvidhu veḽa
kaḽiyiḻagaḽ mūḽiyaṇaññu pūvin pudumoḍigaḽil
pārvaḽḽiyil ūññāliṭṭu tānāḍuṁ paiṅgiḽigaḽ
pūkkaida kaiyyileṟiya mallippūṅgāṭṭil
parāgaṁ tenilūrnnu poy
sugandhaṁ nī maṟannu poy
tuḽumbuṁ pāl kiniññŏḻuguṁ
nilāve kāṇākkuyileguṁ
kuralāraṁ hṛdayagīdaṅṅaḽāy
(muttāra toraṇamegiya...)
tumbakkāṭṭinuḽḽil tumbi mūḽumboḽ
karaḽilĕ radidandigaḽil madagara nādaṁ
līlādilagaṅṅaḽaliññu māyānaḍalīlagaḽil
karamaṇigaḽ taraḽavilolaṁ narttanagadi sāduriyāy
kālscilambin kāvyamaruḽi mohasāyūjyaṁ
iḍaññu prāṇabhājanaṁ
manassil yugma gīdagaṁ
kināvil devagalbanayil
vigāraṁsvarggakkaniyeguṁ kanivāguṁ praṇayarāgaṅṅaḽāy
(muttāra toraṇamegiya...)