മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
ഒന്നൊന്നും മിണ്ടീടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്നേ ഏതാണെന്നേ
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ
മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്
കയ്യെത്തും ദൂരേയില്ലേ ദൂരത്തോ മേയുന്നില്ലേ
മേയുമ്പോളെല്ലാം നുള്ളും നാടോടിയല്ലേ
നാടോടിപ്പാട്ടും പാടി ഊഞ്ഞാലൊന്നാടുന്നില്ലേ
ആടുമ്പോള്‍ കൂടെയാടാന്‍ പെണ്ണേ നീയില്ലേ
കള്ളിപ്പെണ്ണിന്‍റെ കള്ളക്കണ്ണിന്നോ മിന്നിച്ചിമ്മുന്നേ
മുറ്റത്തെ മുല്ലേ ചൊല്ലു കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാന്‍ ആരാരോ
മുറ്റത്തെ മുല്ലേ ചൊല്ല്
മഞ്ഞത്തോല്‍ ചൂടും തേടി തീരത്തായി ഓടുന്നില്ലേ
തീരത്തെ ചേമ്പില്‍ മെല്ലേ ആറാടുന്നില്ലേ
ആറാട്ടു തീരുംനേരം മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
ചോദിയ്ക്കാതെന്നും താനേ ചായുന്നോനല്ലേ
കന്നിത്തുണ്ടല്ലേ മായക്കാക്കല്ലേ കൊഞ്ചിക്കൊന്നില്ലേ
(മുറ്റത്തെ മുല്ലേ ചൊല്ലു)