Murivaalan kurannaccan

മുറിവാലന്‍ കുരങ്ങച്ചന്‍
Year
Language

murivaalan kurangachan

മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി
മഴ വന്ന മാസത്തിങ്കൽ മല വാഴക്കൃഷി ചെയ്തു

മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾ
തലയെല്ലാം തനിക്കെന്നു കുരങ്ങച്ചനുരചെയ്തു
(മുറിവാലൻ കുരങ്ങച്ചൻ)

മാർജ്ജാരൻ സമ്മതിച്ചു കുലകൾ കുരങ്ങനു കിട്ടി
മലവാഴ തടയും ചവറും പൂച്ചയ്ക്കും കിട്ടി..

ഇനിയത്തെ വിളവിന്റെ തലയെല്ലാം തനിക്ക്‌ വേണം
പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച
(മുറിവാലൻ കുരങ്ങച്ചൻ)

കുരങ്ങച്ചനതു കെട്ടു കുഴി കുത്തി ചേന വച്ചു
ചെറു ചേന വലുതായി വിള കൊയ്യാറായല്ലോ
തലയെല്ലാം പൂച്ചയെടുത്തു മുറിവാലനു ചേനകൾ കിട്ടി
അറിവില്ലാ തൊഴിൽ ചെയ്താൽ നഷ്ടം വരുമാർക്കും
(മുറിവാലൻ കുരങ്ങച്ചൻ)

murivaalan kurangachan

muṟivālan kuraṅṅaccan viṟavālan pūccayumāyi
maḻa vanna māsattiṅgal mala vāḻakkṛṣi sĕydu

malavāḻagaḽ vaḽarnnappoḽ kulayĕllāṁ viḽaññappoḽ
talayĕllāṁ tanikkĕnnu kuraṅṅaccanurasĕydu
(muṟivālan kuraṅṅaccan)

mārjjāran sammadiccu kulagaḽ kuraṅṅanu kiṭṭi
malavāḻa taḍayuṁ savaṟuṁ pūccaykkuṁ kiṭṭi..

iniyattĕ viḽavinṟĕ talayĕllāṁ tanikk‌ veṇaṁ
piḍivāśi piḍiccallo maramaṇḍan pūcca
(muṟivālan kuraṅṅaccan)

kuraṅṅaccanadu kĕṭṭu kuḻi kutti sena vaccu
sĕṟu sena valudāyi viḽa kŏyyāṟāyallo
talayĕllāṁ pūccayĕḍuttu muṟivālanu senagaḽ kiṭṭi
aṟivillā tŏḻil sĕydāl naṣṭaṁ varumārkkuṁ
(muṟivālan kuraṅṅaccan)