മുരളീമോഹനാ കൃഷ്ണാ
ഗുരുവായൂര്‍ ഉണ്ണികൃഷ്ണാ( മുരളീമോഹനാ)
കരതാരില്‍ വെണ്ണ തരാം
കണി കാണാന്‍ വന്നുവെങ്കില്‍
ഒരു കൊച്ചു വേണു തരാം
ഓടിയെന്റെയുള്ളില്‍ വന്നാല്‍ (മുരളീ)
യമുനാനദിക്കരയില്‍
മധുമാസരാവുകളില്‍
നീ ചെയ്ത രാസലീലാ
കാണേണം നന്ദബാലാ
വാര്‍മുടിക്കു പീലി തരാം
വനമാല കോര്‍ത്തു തരാം
വാതാലയേശാ ദേവാ
വാസമെന്റെ ഉള്ളിലാക്കൂ (മുരളീ)