Munni munni muttubonni

മുങ്ങി മുങ്ങി മുത്തുപൊങ്ങി
Work
Year
Language

ധിംതനക്കു ധിംതനക്കു
ധിംതനക്കു ഹൊയ്യാരോയ്
ധിംതനക്കു ധിംതനക്കു
ധിംതനക്കു ഹൊയ്യാരോയ്

മുങ്ങിമുങ്ങി മുത്തുപൊങ്ങി
മുത്തണിക്കുടം പൊങ്ങി
മുത്തണിക്കുടത്തില്‍നിന്നൊരൊത്ത
ഭൂതവും പൊങ്ങി
കൂടുവിട്ടു കൂടുമാറി അയ്യയ്യാ
കൂട്ടിലിട്ട തത്തയായി അയ്യയ്യാ
പാടുപെട്ടു പാട്ടുപാടി തത്തമ്മ
പൂച്ചപൂച്ചയെന്നൊരിക്കല്‍ അപ്പപ്പാ
ലാക്കുനോക്കി പൂച്ചയും മണം പിടിച്ചടുത്തുപോയ്
കൂടാരം കൂട്ടില്‍
കൂര്‍ത്തുമൂര്‍ത്തൊരീനഖങ്ങള്‍ കൂട്ടിവെച്ചു മാന്തി പോല്‍
പിന്നാലെ കൂടി!

ഏതോവേടന്‍ എന്നോ വന്നാ
പൂവും തേനും കൊണ്ടേ പോയി
പൂവില്‍ നിന്നും വണ്ടായ് മാറീ
പാവം ഭൂതം മിണ്ടാതോടി
ഏതോ കൂന്തല്‍ പൂവിന്നുള്ളില്‍
താനേ ചെന്നു തേനും തേടി
തട്ടിയിട്ടു വണ്ടിനെ താഴെയായ് പൊടുന്നനെ
കാത്തുവെച്ചു പിന്നെയും
കുടത്തില്‍ വീണടഞ്ഞുപോയ് അയ്യയ്യോ ഭൂതം

dhiṁtanakku dhiṁtanakku
dhiṁtanakku hŏyyāroy
dhiṁtanakku dhiṁtanakku
dhiṁtanakku hŏyyāroy

muṅṅimuṅṅi muttubŏṅṅi
muttaṇikkuḍaṁ pŏṅṅi
muttaṇikkuḍattilninnŏrŏtta
bhūdavuṁ pŏṅṅi
kūḍuviṭṭu kūḍumāṟi ayyayyā
kūṭṭiliṭṭa tattayāyi ayyayyā
pāḍubĕṭṭu pāṭṭubāḍi tattamma
pūccabūccayĕnnŏrikkal appappā
lākkunokki pūccayuṁ maṇaṁ piḍiccaḍuttuboy
kūḍāraṁ kūṭṭil
kūrttumūrttŏrīnakhaṅṅaḽ kūṭṭivĕccu māndi pol
pinnālĕ kūḍi!

edoveḍan ĕnno vannā
pūvuṁ tenuṁ kŏṇḍe poyi
pūvil ninnuṁ vaṇḍāy māṟī
pāvaṁ bhūdaṁ miṇḍādoḍi
edo kūndal pūvinnuḽḽil
tāne sĕnnu tenuṁ teḍi
taṭṭiyiṭṭu vaṇḍinĕ tāḻĕyāy pŏḍunnanĕ
kāttuvĕccu pinnĕyuṁ
kuḍattil vīṇaḍaññuboy ayyayyo bhūdaṁ