മുന്തിരിത്തേനൊഴുകും സാരംഗമേ – എന്റെ
നന്ദനാരാമത്തിന്‍ സൌന്ദര്യമേ
കനക പ്രഭാവതികള്‍ നിരന്നു നിന്നു – നിന്നില്‍
കൈകൊട്ടിപ്പാട്ടിന്റെ കനവുണര്‍ന്നു
(മുന്തിരി)
മകരന്ദം നിറയുന്ന മനസ്സിനുള്ളില്‍ സ്വപ്നം
മൃഗമദം ചാലിച്ച് കുറി വരച്ചു (മകരന്ദം)
ആനന്ദഭൈരവികള്‍ ആലപിച്ചു
ആട്ടത്തിരശ്ശീല ഞൊറിഞ്ഞു വച്ചു
(മുന്തിരി)
താളത്തില്‍ ഇളകുന്ന കാല്‍ത്തളകള്‍ – രാസ
കേളികള്‍ ആടുന്ന കളമൊഴികള്‍ (താളത്തില്‍)
ജീവനില്‍ ഉണരുന്ന മധുസ്മിതങ്ങള്‍
ഭാവന കൊരുക്കുന്ന മലര്‍ മാല്യങ്ങള്‍
(മുന്തിരി )