Mundirikkudilil

മുന്തിരിക്കുടിലിൽ
Year
Language

Added by devi pillai on June 4,2010

മുന്തിരിക്കുടിലിൽ മുത്തു നിരത്തും
മംഞ്ജുളാംഗീ
മുന്നിൽ നിൽക്കുമീ ഇടയനു നൽകുമോ
മുഖശ്രീ സിന്ദൂരം നിന്റെ മുഖശ്രീ സിന്ദൂരം (മുന്തിരി..)

കുന്നിൻ മുകളിൽ വനദേവതമാർ
കുന്തിരിയ്ക്കം പുകയ്ക്കും രാത്രികളിൽ
വിടരും ലജ്ജയിൽ നിറച്ചു നീ തരുമോ
വികാര മധുപാത്രം വികാര മധുപാത്രം (മുന്തിരി..)

ചന്ദ്രക്കലയുടെ നഖലാളനത്താൽ
മുന്തിരിങ്ങ തുടുക്കും രാത്രികളിൽ
ഒരു ചുംബനത്തിൽ പൊതിഞ്ഞു നീ തരുമോ
ഒരിക്കൽ നിൻ പ്രേമം ഒരിക്കൽ നിൻ പ്രേമം (മുന്തിരി..)

Added by devi pillai on June 4,2010

mundirikkuḍilil muttu nirattuṁ
maṁñjuḽāṁgī
munnil nilkkumī iḍayanu nalgumo
mukhaśrī sindūraṁ ninṟĕ mukhaśrī sindūraṁ (mundiri..)

kunnin mugaḽil vanadevadamār
kundiriykkaṁ pugaykkuṁ rātrigaḽil
viḍaruṁ lajjayil niṟaccu nī tarumo
vigāra madhubātraṁ vigāra madhubātraṁ (mundiri..)

sandrakkalayuḍĕ nakhalāḽanattāl
mundiriṅṅa tuḍukkuṁ rātrigaḽil
ŏru suṁbanattil pŏdiññu nī tarumo
ŏrikkal nin premaṁ ŏrikkal nin premaṁ (mundiri..)