Muludingal manivilakkananyanyau

മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു
Work
Year
Language

മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു
കാറ്റു വന്നു കതകടച്ചു
കനകതാരകമൊന്നു ചിരിച്ചു
(മുഴുതിങ്കള്‍)

മദനന്‍ സിന്ദൂരരേഖയാലെ ഇന്നു
മധുവിധുരാത്രിയാണെന്നെഴുതി വെച്ചു (മദനന്‍)
തുടുത്തു തുടുത്തുവരും കവിളില്‍ ഗാനം
തുളുമ്പി തുളുമ്പി വരും ചുണ്ടില്‍
(മുഴുതിങ്കള്‍)

പുളകത്തിന്‍ മന്ദാര മലരാലേ എന്റെ
പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ (പുളകത്തിന്‍)
മാറത്തെ ലാളനക്ഷതത്താല്‍ ഒരു
പൂത്താലി അണിയിക്കാന്‍ വരുമോ
(മുഴുതിങ്കള്‍)

muḻudiṅgaḽ maṇiviḽakkaṇaññu
kṣamayĕnṟĕ hṛdayattilŏḻiññu
kāṭru vannu kadagaḍaccu
kanagadāragamŏnnu siriccu
(muḻudiṅgaḽ)

madanan sindūrarekhayālĕ innu
madhuvidhurātriyāṇĕnnĕḻudi vĕccu (madanan)
tuḍuttu tuḍuttuvaruṁ kaviḽil gānaṁ
tuḽumbi tuḽumbi varuṁ suṇḍil
(muḻudiṅgaḽ)

puḽagattin mandāra malarāle ĕnṟĕ
pūmeni mūḍuvān ĕḻunnaḽḽumo (puḽagattin)
māṟattĕ lāḽanakṣadattāl ŏru
pūttāli aṇiyikkān varumo
(muḻudiṅgaḽ)