Mullappoo kondu vaayo

മുല്ലപ്പൂ കൊണ്ടു വായോ
Year
Language

മുല്ലപ്പൂകൊണ്ടുവായോ... മല്ലിപ്പൂകൊണ്ടുവായോ...
അല്ലിപ്പൂകൊണ്ടുവാ പൈങ്കിളിക്ക്
അഞ്ജനം കൊണ്ടുവാ എന്മിഴിക്ക്
കല്ലെടുക്കാനൊരു തുമ്പിയെക്കൊണ്ടുവാ
വായോ... വായോ....
കണ്മണിപ്പൊന്മണിപ്പൈതലിന്ന്

ഒന്നാം കുന്നുമ്മേല്‍ ഓരടിക്കുന്നുമ്മേല്‍
ഓടിക്കളിക്കണ പെണ്ണാടേ പെണ്ണാടേ
പൊന്നുംകുടത്തിന്റെ പൊന്നും വയറിന്
ചെല്ലക്കുടത്തിന്റെ ചെല്ലവയറിന്
നാഴിയിരുന്നാഴിപ്പാലുതാടീ
ഏതുകൈ ഏതുകൈ ഏതുകയ്യ്...
ചാഞ്ചക്കം ചാഞ്ചക്കം തൊട്ടിലാടും
എന്റെകൈ... എന്റെകൈ.. എന്റെകൈയ്യേ...
ചാഞ്ചക്കം ചാഞ്ചക്കം തൊട്ടിലാടും
കണ്മണിപ്പൊന്മണിപ്പൈതലിന്ന്

കാണാതെ പോയെന്നു തേടിനടക്കുമ്പോ
കയ്യില്‍ കിട്ടിയ മുത്താണ് മുത്താണ്
ആ.....
തങ്കക്കുടത്തിന്റെ തങ്കക്കവിളില്
തേനുംകുടത്തിന്റെ തേനും കവിളില്
നൂറും ഇരുന്നൂറും മുത്തമൊന്നായ്
ഏതുകൈ ഏതുകൈ ഏതുകയ്യ്.....
ഇത്തിരിക്കിത്തിരി പൊട്ടുകുത്തും
എന്റെകൈ.. .എന്റെകൈ.. എന്റെകയ്യേ........
ഒത്തിരിക്കൊത്തിരി പൊട്ടുകുത്തും
കണ്മണിപ്പൊന്മണിപ്പൈതലിന്ന്

mullappūgŏṇḍuvāyo... mallippūgŏṇḍuvāyo...
allippūgŏṇḍuvā paiṅgiḽikk
añjanaṁ kŏṇḍuvā ĕnmiḻikk
kallĕḍukkānŏru tumbiyĕkkŏṇḍuvā
vāyo... vāyo....
kaṇmaṇippŏnmaṇippaidalinn

ŏnnāṁ kunnummel oraḍikkunnummel
oḍikkaḽikkaṇa pĕṇṇāḍe pĕṇṇāḍe
pŏnnuṁkuḍattinṟĕ pŏnnuṁ vayaṟin
sĕllakkuḍattinṟĕ sĕllavayaṟin
nāḻiyirunnāḻippāludāḍī
edugai edugai edugayy...
sāñjakkaṁ sāñjakkaṁ tŏṭṭilāḍuṁ
ĕnṟĕgai... ĕnṟĕgai.. ĕnṟĕgaiyye...
sāñjakkaṁ sāñjakkaṁ tŏṭṭilāḍuṁ
kaṇmaṇippŏnmaṇippaidalinn

kāṇādĕ poyĕnnu teḍinaḍakkumbo
kayyil kiṭṭiya muttāṇ muttāṇ
ā.....
taṅgakkuḍattinṟĕ taṅgakkaviḽil
tenuṁkuḍattinṟĕ tenuṁ kaviḽil
nūṟuṁ irunnūṟuṁ muttamŏnnāy
edugai edugai edugayy.....
ittirikkittiri pŏṭṭuguttuṁ
ĕnṟĕgai.. .ĕnṟĕgai.. ĕnṟĕgayye........
ŏttirikkŏttiri pŏṭṭuguttuṁ
kaṇmaṇippŏnmaṇippaidalinn