മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞു...(മുല്ലപ്പൂ ....)
കനവുകളില്‍ കണിമലരാം
കുളിരണിയും കഥ പറയാം
തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിൻ..
തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍
മധുരം നുകരും പൌര്‍ണ്ണമിയില്‍
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞു..
കരളില്‍ വിരിയും പ്രേമ വികാരം
അറിയാതുഴലുന്നൊരനുരാഗ കാലം(കരളില്‍ ... )
പ്രണയ പരാഗം പൂക്കുന്ന കാലം
മനമുകിലറിയാതെ മാദകഹംസമായ്
മനമുകിലറിയാതെ മാദകഹംസമായ്
സ്വപ്നങ്ങളില്‍ വർണ്ണങ്ങളായ്
പീലി വിടര്‍ത്തി നീ വന്നണയൂ...
മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ്
പനിമതിയെ തിരഞ്ഞു..
മഞ്ഞിന്‍ തണുവില്‍ മനമുണരുമ്പോള്‍
പറയാനറിയാത്തൊരഭിലാഷ കാവ്യം(മഞ്ഞിന്‍ ....)
തരളിതമാകുമെന്‍ മോഹനരാഗം
മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ്
മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ്
പൂന്തിങ്കളേ...പൂന്തെന്നലേ...
നിങ്ങളെന്‍ ദൂതുമായ് പോയ് വരുമോ...
(മുല്ലപ്പൂചൂടിയ.....)