Mullamalar tenkinnam

മുല്ലമലർ തേൻകിണ്ണം
Year
Language

മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധു പാത്രം
പാടി നടക്കും തെന്നലിനിന്നൊരു പാനോൽസവ വേള
മധു പാനോൽസവ വേള

എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ നൃത്തമാടും വേള
എന്റെ ഹൃദയ സ്വർഗ്ഗസദസ്സിൽ
മണിവീണാ ഗാനമേള (മുല്ല)

ഇന്നു വിരിയും ചൈത്രവനത്തിൽ നമ്മളാടും ലീല
നമ്മളാടും ലീല
കണ്ടു മുന്തിരി വള്ളികൾ മുന്നിൽ
പണിയുന്നു പൊന്നൂഞ്ഞാല (മുല്ല)

ഓ...ആ...
മലയമാരുത രഥത്തിലേറി മന്ദമെത്തി ദേവൻ
പൂത്തു വിരിയും നിന്നുടെ ചുണ്ടിലെ
പൂങ്കുല കവരാനായി (മുല്ല)

mullamalartten kiṇṇaṁ mallippū madhu pātraṁ
pāḍi naḍakkuṁ tĕnnalininnŏru pānolsava veḽa
madhu pānolsava veḽa

ĕnṟĕ miḻiyilĕ svapnaśadaṅṅaḽ nṛttamāḍuṁ veḽa
ĕnṟĕ hṛdaya svarggasadassil
maṇivīṇā gānameḽa (mulla)

innu viriyuṁ saitravanattil nammaḽāḍuṁ līla
nammaḽāḍuṁ līla
kaṇḍu mundiri vaḽḽigaḽ munnil
paṇiyunnu pŏnnūññāla (mulla)

o...ā...
malayamāruda rathattileṟi mandamĕtti devan
pūttu viriyuṁ ninnuḍĕ suṇḍilĕ
pūṅgula kavarānāyi (mulla)