Mullagalinnale

മുല്ലകളിന്നലെ
Work
Year
Language

Pallavi added by Jayan on May 30,2008

മുല്ലകളിന്നലെ ആരാമലക്ഷ്മിക്ക്
കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു
കാറ്റുവന്നതു കവര്‍ന്നെടുത്തു
കണ്ടതു നമ്മള്‍ മാത്രം

സുരഭില ലതാഗൃഹത്തില്‍
സുന്ദരഛായാതലത്തില്‍
മത്സഖീ നിന്‍ മടിയില്‍ മയങ്ങിഞാന്‍
മദ്ധ്യാഹ്ന സ്വപ്നത്തെ പുണര്‍ന്നപ്പോള്‍
മുല്ലകളിന്നലെ.............

ഉപവനപൊയ്കതന്‍ നടുവില്‍
ഉല്ലാസനൌകതന്‍ പടിയില്‍
സ്വപ്നസഖീ നിന്‍ ഗാനം കേട്ടു ഞാന്‍
സ്വര്‍ഗ്ഗീയ ലഹരിയില്‍ അലിഞ്ഞപ്പോള്‍

അനുരാഗമാലിനിക്കരികില്‍
ആശതന്‍ കദളീവനിയില്‍
നളിനമുഖീ നിന്‍ കവിളിലെന്‍ കൈവിരല്‍
നവനവചിത്രങ്ങള്‍ എഴുതുമ്പോള്‍
മുല്ലകളിന്നലെ....

Pallavi added by Jayan on May 30,2008

mullagaḽinnalĕ ārāmalakṣmikk
kalluvĕccŏru kammal kŏḍuttu
kāṭruvannadu kavarnnĕḍuttu
kaṇḍadu nammaḽ mātraṁ

surabhila ladāgṛhattil
sundarachāyādalattil
matsakhī nin maḍiyil mayaṅṅiñān
maddhyāhna svapnattĕ puṇarnnappoḽ
mullagaḽinnalĕ.............

ubavanabŏygadan naḍuvil
ullāsanaൌkadan paḍiyil
svapnasakhī nin gānaṁ keṭṭu ñān
svarggīya lahariyil aliññappoḽ

anurāgamālinikkarigil
āśadan kadaḽīvaniyil
naḽinamukhī nin kaviḽilĕn kaiviral
navanavasitraṅṅaḽ ĕḻudumboḽ
mullagaḽinnalĕ....