Mulkkireedamidendinu

മുള്‍ക്കിരീടമിതെന്തിനു
Work
Year
Language

മുള്‍ക്കിരീടമിതെന്തിനു നല്‍കീ
സ്വര്‍ഗസ്ഥനായ പിതാവേ - എനിക്കീ
മുള്‍ക്കിരീടമിതെന്തിനു നല്‍കീ
സ്വര്‍ഗസ്ഥനായ പിതാവേ ...

എന്റെ വേദന മായ്ക്കാന്‍ അങ്ങിതു
പണ്ട് ശിരസ്സിലണിഞ്ഞില്ലേ (എന്റെ)
എന്റെ പാപം തീര്‍ക്കാന്‍ തിരുമെയ്‌
നൊമ്പരം കൊണ്ട് പിടഞ്ഞില്ലേ
നൊമ്പരം കൊണ്ട് പിടഞ്ഞില്ലേ (മുള്‍ക്കിരീടം)

കണ്ണുനീരാല്‍ കഴുകാം ഞാനീ
കാല്‍വരി ചൂടിയ കാലടികള്‍ (കണ്ണ്)
എന്നാത്മാവിലെ മെഴുകുതിരികള്‍
എരിഞ്ഞു തീരാറായല്ലോ
എന്നെ വിളിക്കാറായില്ലേ (മുള്‍ക്കിരീടം)

muḽkkirīḍamidĕndinu nalgī
svargasthanāya pidāve - ĕnikkī
muḽkkirīḍamidĕndinu nalgī
svargasthanāya pidāve ...

ĕnṟĕ vedana māykkān aṅṅidu
paṇḍ śirassilaṇiññille (ĕnṟĕ)
ĕnṟĕ pābaṁ tīrkkān tirumĕy‌
nŏmbaraṁ kŏṇḍ piḍaññille
nŏmbaraṁ kŏṇḍ piḍaññille (muḽkkirīḍaṁ)

kaṇṇunīrāl kaḻugāṁ ñānī
kālvari sūḍiya kālaḍigaḽ (kaṇṇ)
ĕnnātmāvilĕ mĕḻugudirigaḽ
ĕriññu tīrāṟāyallo
ĕnnĕ viḽikkāṟāyille (muḽkkirīḍaṁ)