മുഖശ്രീ വിടര്‍ത്തുന്ന കൗമാരം..
ഹരിശ്രീ കുറിക്കുന്ന പൂക്കാലം..
സൗന്ദര്യമേ....സൗന്ദര്യമേ നീയെന്‍
മുഗ്ദ്ധാനുരാഗത്തിന്‍ സങ്കല്പ സംഗീതമേളം..
ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും
എന്നിലുന്മാദമുണര്‍ത്തുന്ന മോഹത്തിലും..
ശയ്യാഗൃഹത്തില്‍ വന്നണയുന്നു നീ
ശാലീനരാവിന്റെ രോമാഞ്ചമായ്..
ശാലീനരാവിന്റെ രോമാഞ്ചമായ്...
രോമാഞ്ചമായ്.....
മലര്‍മേനിയാളിന്നു ഹൃദയത്തിലും
മഞ്ജുമധുവാണി എന്‍പ്രേമഗാനത്തിലും...
അനുഭൂതിതല്പത്തില്‍ വിടരുന്നിതാ
അഭിലാഷവാസന്ത സൗരഭ്യമായ്...
അഭിലാഷവാസന്ത സൗരഭ്യമായ്......
സൗരഭ്യമായ്.....