Mugil tudi kotti

മുകില്‍ തുടി കൊട്ടി
Year
Language

മുകില്‍ തുടി കൊട്ടി ഒരു തുള്ളാട്ടം
മയില്‍ ചിറകേറി മലര്‍ തേരോട്ടം
ഇടനെഞ്ചിൻ കുടമാറ്റം
കാണുവാന്‍...
മണിച്ചെപ്പു ചിതറുമ്പോള്‍
മണിമുത്തായ്‌ കിലുകിലുങ്ങാം....
മുകില്‍ തുടി കൊട്ടി ഒരു തുള്ളാട്ടം
മയില്‍ ചിറകേറി മലര്‍ തേരോട്ടം

മനസ്സിലൊരു മേളം കേള്‍ക്കും യാമം
മിഴികളൊരു പൊന്നായ് പൂക്കും നേരം
കുളിര്‍മിഴിയില്‍ ഓളം വെട്ടും നാണം നാണം
കുറുകുഴലില്‍ ഈണം കൊള്ളും ഭാവം ഭാവം
കളിപ്പന്തുപോലെ തെറിച്ചേറിയോടാം
മഴച്ചിന്തുപോലെ മദിച്ചങ്ങു പെയ്യാം
കുനുകുനെ നനുനനെ നിറനിറ നിറപൊലിയായ്
മുകില്‍ തുടി കൊട്ടി ഒരു തുള്ളാട്ടം
മയില്‍ ചിറകേറി മലര്‍ തേരോട്ടം

മെനയുമൊരു തങ്കത്തിങ്കൾ കൂട്ടില്‍
ഹാ....പുളയുമൊരു നക്ഷത്രങ്ങള്‍ പോലെ
ഉതിരുമൊരു പൈമ്പാൽ പാട്ടിന്‍ ചില്ലില്‍ ചില്ലില്‍
കുതിരുമൊരു കാറ്റിന്‍ താളം പോലെ ദൂരെ
തളിര്‍ത്തട്ടിനുള്ളില്‍ തിളങ്ങുന്നതാരു്
ചിരിച്ചെമ്പനീരില്‍ ചിലമ്പുന്നതാരു്.
ചിലുചിലെ ചിലുചിലെ ചിറകടിച്ചൊരുങ്ങീടവേ..
(മുകില്‍ തുടി കൊട്ടി...)

mugil tuḍi kŏṭṭi ŏru tuḽḽāṭṭaṁ
mayil siṟageṟi malar teroṭṭaṁ
iḍanĕñjin kuḍamāṭraṁ
kāṇuvān...
maṇiccĕppu sidaṟumboḽ
maṇimuttāy‌ kilugiluṅṅāṁ....
mugil tuḍi kŏṭṭi ŏru tuḽḽāṭṭaṁ
mayil siṟageṟi malar teroṭṭaṁ

manassilŏru meḽaṁ keḽkkuṁ yāmaṁ
miḻigaḽŏru pŏnnāy pūkkuṁ neraṁ
kuḽirmiḻiyil oḽaṁ vĕṭṭuṁ nāṇaṁ nāṇaṁ
kuṟuguḻalil īṇaṁ kŏḽḽuṁ bhāvaṁ bhāvaṁ
kaḽippandubolĕ tĕṟicceṟiyoḍāṁ
maḻaccindubolĕ madiccaṅṅu pĕyyāṁ
kunugunĕ nanunanĕ niṟaniṟa niṟabŏliyāy
mugil tuḍi kŏṭṭi ŏru tuḽḽāṭṭaṁ
mayil siṟageṟi malar teroṭṭaṁ

mĕnayumŏru taṅgattiṅgaḽ kūṭṭil
hā....puḽayumŏru nakṣatraṅṅaḽ polĕ
udirumŏru paimbāl pāṭṭin sillil sillil
kudirumŏru kāṭrin dāḽaṁ polĕ dūrĕ
taḽirttaṭṭinuḽḽil tiḽaṅṅunnadāru്
siriccĕmbanīril silambunnadāru്.
silusilĕ silusilĕ siṟagaḍiccŏruṅṅīḍave..
(mugil tuḍi kŏṭṭi...)