മുടിനിറയെ പൂക്കളുമായ്
കടമിഴിയില്‍ കവിതയുമായ്
മധുമതി നിന്നെ കാണുമ്പോളൊരു
മധുരവികാരം - മനസ്സില്‍
മധുരവികാരം (മുടിനിറയെ)
ആ വികാരസരസ്സില്‍ ഞാനൊരു
പൂവിതളായ് വിരിയുമ്പോള്‍
കണ്ണിലെ കവിതയ്ക്കു പറന്നുയരാനൊരു
കനകച്ചിറകു തരാമോ (മുടിനിറയെ)
വെള്ളക്കസവുടയാടയുടുത്തൊരു
വയനാടന്‍ കിളിപോലെ
പറന്നകന്നു പോയാലോ നീ
പവിഴപൂങ്കാവില്‍ - മറ്റൊരു
പവിഴപൂങ്കാവില്‍ (മുടിനിറയെ)
ചങ്ങമ്പുഴയുടെ രമണലിലെ
ചന്ദ്രികയല്ല ഞാന്‍
കാമുകഹൃദയങ്ങളമ്മാനമാടും
ദേവദാസിയല്ല ഞാന്‍ (മുടിനിറയെ)