Mrnaalinee

മൃണാളിനീ
Work
Year
Language

മൃണാളിനി മൃണാളിനീ മിഴിയിതളില്‍ നിന്‍
മിഴിയിതളില്‍ മധുരസ്വപ്നമോ മൌനപരാഗമോ
സുരസിന്ധുവോ ബാഷ്പ ഹിമബിന്ദുവോ?
മൃണാളിനി.....

നിന്റെനിശാസദനത്തില്‍ ഞാനൊരു നാദധാരയായ് വന്നൂ
നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ് നൃത്തസദസ്സില്‍ നിന്നൂ
മൃണാളിനി....

നിന്റെസങ്കല്‍പ്പ ഗീതങ്ങളെല്ലാം എന്നെക്കുറിച്ചായിരുന്നൂ
നിന്റെയേകാന്ത നൃത്തങ്ങളെല്ലാം എന്നേക്കുറിച്ചായിരുന്നു

നിന്റെ വികാരസരസ്സില്‍ ഞാനൊരു നീലഭൃംഗമായ് വന്നൂ
വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ വീണുമയങ്ങീ മോഹം
മൃണാളിനീ........

mṛṇāḽini mṛṇāḽinī miḻiyidaḽil nin
miḻiyidaḽil madhurasvapnamo maൌnabarāgamo
surasindhuvo bāṣpa himabinduvo?
mṛṇāḽini.....

ninṟĕniśāsadanattil ñānŏru nādadhārayāy vannū
ninakkumundiri nīrkkumbiḽumāy nṛttasadassil ninnū
mṛṇāḽini....

ninṟĕsaṅgalppa gīdaṅṅaḽĕllāṁ ĕnnĕkkuṟiccāyirunnū
ninṟĕyegānda nṛttaṅṅaḽĕllāṁ ĕnnekkuṟiccāyirunnu

ninṟĕ vigārasarassil ñānŏru nīlabhṛṁgamāy vannū
viḍarnnanin mukhagamalappūvil vīṇumayaṅṅī mohaṁ
mṛṇāḽinī........