Mrgam mrgam

മൃഗം മൃഗം
Work
Year
Language

മൃഗം മൃഗം ക്രൂരമൃഗം
മനുഷ്യനിപ്പോഴും വന്യമൃഗം
മൃഗം മൃഗം ക്രൂരമൃഗം
അവന്നു ചൂടാന്‍ പൂവുകള്‍ നല്‍കി പ്രപഞ്ച ശില്‍പി
അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ച ശില്‍പി

പൂക്കളവൻ ചൂടിയെറിഞ്ഞു
പുലരികളൂതിയണച്ചു
അവന്റെ ദാഹം,ഘാതകദാഹം
അവന്റെ ചരിത്രം സംസ്കാരം, സംസ്കാരം (മൃഗം)

അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ച ശില്‍പി
അവന്നു സഖിയായ്‌ സ്ത്രീയെ തീത്തു പ്രപഞ്ച ശില്‍പി

ഭൂമിയവന്‍ വെട്ടിമുറിച്ചു
പുല്‍കി സ്ത്രീയെ ഞെരിച്ചു
അവനു കാമം ക്രൂരവിനോദം
അവന്റെ കഥയാണിതിഹാസം (മൃഗം)

mṛgaṁ mṛgaṁ krūramṛgaṁ
manuṣyanippoḻuṁ vanyamṛgaṁ
mṛgaṁ mṛgaṁ krūramṛgaṁ
avannu sūḍān pūvugaḽ nalgi prabañja śilbi
avanṟĕ vaḻiyil pularigaḽ tīttu prabañja śilbi

pūkkaḽavan sūḍiyĕṟiññu
pularigaḽūdiyaṇaccu
avanṟĕ dāhaṁ,ghādagadāhaṁ
avanṟĕ saritraṁ saṁskāraṁ, saṁskāraṁ (mṛgaṁ)

avanu meyān bhūmigŏḍuttu prabañja śilbi
avannu sakhiyāy‌ strīyĕ tīttu prabañja śilbi

bhūmiyavan vĕṭṭimuṟiccu
pulgi strīyĕ ñĕriccu
avanu kāmaṁ krūravinodaṁ
avanṟĕ kathayāṇidihāsaṁ (mṛgaṁ)