ഓ....ഓ....ഓ....ല....ല...ല.....ലാ.....
ഹേ...ഹേ...ഹേ...ഹേ...ഹേ...ഹേ.....
മൃദുലേ നീ വാ.....ഗാനമായി...
മനസ്സാകും വീണയില്‍ നീ....
രാഗം...അനുരാഗം...അതില്‍ മീട്ടിയുണർത്താനായ്
പോരൂ...എന്റെ അരികില്‍ ...
ഈ കുളിരല വിതറിടുമരുവിതൻ കരയില്‍ നീ....
(മൃദുലേ നീ വാ............)
നിത്യം മധുമാസം.....അഴകേ നിന്നുടലില്‍
കടലിന്‍ നീലിമയോ...വിമലേ നിന്‍ മിഴിയില്‍ ...(നിത്യം....)
മദനശരങ്ങള്‍ നിന്‍ കള്ളനോട്ടം....
ഹൃദയം നിറയെ നിന്‍ മന്ദഹാസം....
സുരഭീവനമേ...നീ അറിഞ്ഞില്ലേ......
ഇവളെന്‍ ഹൃദയം കവര്‍ന്നിടുന്നല്ലോ...
കനവിലും നിനവിലും മതിമുഖി തെളിഞ്ഞിടും
മൃദുലേ നീ വാ.....ഗാനമായി......
പുലരിക്കതിരിൽ വിരിയാന്‍ വെമ്പും
സരസീരുഹമാണെന്നുടെ ഹൃദയം....(പുലരിക്കതിരിൽ.....)
എകാന്തമാകും നാളുകൾക്കെല്ലാം
തേന്‍ചോരുമേതോ മോഹങ്ങള്‍ നീര്‍ത്തി....
ഇനി മുതല്‍ ഒരുമനം കരളൊരു മലര്‍വനം
അനുദിനം മധുവിധു കളിചിരി തുടങ്ങണം
ഒഹോ....ഹോ...ഹോ....ഹോ.....ഹോ.....
അരികില്‍ ......നില്പൂ....നീ പടർത്തൂ...
തളിർചൂടും മേനിയില്‍ നീ...
രാഗം ഒരു രാഗം...ഒരു രാഗസദസ്സായി......
മാറ്റും എന്റെ ഹൃദയം.........
ഈ കവിതകള്‍ വിരിയുമിക്കരളിതൾ നിറഞ്ഞിടുന്നൂ....
ഓ...ഓ....ഓ....
(മൃദുലേ നീ വാ............)