മൊട്ടുകള്‍ വിരിഞ്ഞു മലരായി
മധുപന്‍ മലരിനു വരവായി
കന്നിപ്പെണ്ണിനു കുളിരായി
അവളുടെ മോഹം എന്താണ്
ലാലല്ലലാല...........
കള്ളിപ്പെണ്ണേ പൊന്നഴകേ
നിന്നെക്കാണാന്‍ വരുമൊരുവന്‍
വന്നാലവനു കൊടുക്കാന്‍ നിന്നില്‍
എന്തുണ്ട് എന്തുണ്ട്?
ഇതുവരെയാര്‍ക്കും നല്‍കാത്ത
പവിത്രമാമൊരു സമ്മാനം
വന്നാലവനു കൊടുക്കാനായി
സഖിഞാന്‍ കരുതീട്ടുണ്ടല്ലോ
മലരിന്‍ മലരുകള്‍ താളമിടും
ഇരുവരുമപ്പോള്‍ കുളിരണിയും
താമരയിതളില്‍ മദം നിറയും സഖി
മദനന്‍ നിന്നില്‍ കുടികൊള്ളും