മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
നാണമോ കോപമോ രാഗമോ
പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ
സപ്തവർണ്ണമലർമാലയിൽ
ചുണ്ടുകളിൽ പനിനീർപ്പൂ
കവിളുകളിൽ കൈതപ്പൂൂ
കണ്ണിണയിൽ കലഹം മാത്രം
ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ
മനോഹരീ തുറക്കുമോ (മൊട്ടു വിരിഞ്ഞല്ലോ...)
ഇന്നിരവിൽ നിന്നരുകിൽ
സ്വപ്നരഥമേറിയേറി
വന്നിടും ഞാൻ നിന്നെ കാണാൻ
നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ
മാരനായിതാ മലരമ്പു പോൽ
ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ
മദാലസേ വരുന്നുവോ (മൊട്ടു വിരിഞ്ഞല്ലോ...)
mŏṭṭu viriññilla sakhi nin kaḍakkaṇṇil
nāṇamo kobamo rāgamo
puṣpidamāy pūmeni mĕllĕ mĕllĕ yauvanattil
saptavarṇṇamalarmālayil
suṇḍugaḽil paninīrppū
kaviḽugaḽil kaidappūൂ
kaṇṇiṇayil kalahaṁ mātraṁ
ī madhubanāy nin maṇiyaṟa nī tuṟakkumo
manoharī tuṟakkumo (mŏṭṭu viriññallo...)
inniravil ninnarugil
svapnarathameṟiyeṟi
vanniḍuṁ ñān ninnĕ kāṇān
nīyaṟiyāduḽḽiluḽḽa nidhi kavarānĕttuṁ ñān
māranāyidā malarambu pol
ī hṛdayamāṁ pūvanigayil nī varunnuvo
madālase varunnuvo (mŏṭṭu viriññallo...)