Moovandipparambiloode

മൂവന്തിപ്പറമ്പിലൂടെ
Work
Year
Language

മൂവന്തിപ്പറമ്പിലൂടെ കുളിരുലയും ചുരുളുകളായ്
ഒഴുകിവരും ഓര്‍മകളാം പൂങ്കാറ്റ്
പൂങ്കാറ്റ് ചെന്തെങ്ങിന്‍ ചീന്തോലകളില്‍
ശ്രുതിമീട്ടി ഉള്ളം തുടികൊട്ടി
ഉള്ളം തുയിലുണരാന്‍ തുടികൊട്ടി

പൂക്കുല തേന്‍ നിലാവത്ത് ആളൊഴിഞ്ഞ ലോകത്ത്
വെള്ളിമാന്‍ കല്ലുവിളയും മലയോരത്ത്
മാറ്റഴകാട്ടം കാണായ് മാറ്റൊലിചാറ്റും കേള്‍ക്കായ്
കാര്‍ത്തികത്തളകള്‍ ചാര്‍ത്തിടും
ഇരവിനാദ്യയാമ ചേലൊഴുകി

അല്ലലിയും കിനാച്ചോല ആടിയോടും പൂഞ്ചോല
പൂഴിതന്‍ ആഴമറിയാന്‍ അലയും ചോല
നല്ലലങ്കാരം കെട്ടും നന്‍പൊലിയാളം ചുറ്റും
ആതിരാപ്പുടവയൂര്‍ന്നു വീണഴിയും
നാണം വിങ്ങി തൂര്‍ന്നുലഞ്ഞു

mūvandippaṟambilūḍĕ kuḽirulayuṁ suruḽugaḽāy
ŏḻugivaruṁ ormagaḽāṁ pūṅgāṭr
pūṅgāṭr sĕndĕṅṅin sīndolagaḽil
śrudimīṭṭi uḽḽaṁ tuḍigŏṭṭi
uḽḽaṁ tuyiluṇarān duḍigŏṭṭi

pūkkula ten nilāvatt āḽŏḻiñña logatt
vĕḽḽimān kalluviḽayuṁ malayoratt
māṭraḻagāṭṭaṁ kāṇāy māṭrŏlisāṭruṁ keḽkkāy
kārttigattaḽagaḽ sārttiḍuṁ
iravinādyayāma selŏḻugi

allaliyuṁ kināccola āḍiyoḍuṁ pūñjola
pūḻidan āḻamaṟiyān alayuṁ sola
nallalaṅgāraṁ kĕṭṭuṁ nanpŏliyāḽaṁ suṭruṁ
ādirāppuḍavayūrnnu vīṇaḻiyuṁ
nāṇaṁ viṅṅi tūrnnulaññu