Moovandipparambiloode

മൂവന്തിപ്പറമ്പിലൂടെ
Year
Language

മൂവന്തിപ്പറമ്പിലൂടെ കുളിരുലയും ചുരുളുകളായ്
ഒഴുകിവരും ഓര്‍മ്മകളാം പൂങ്കാറ്റ്
പൂങ്കാറ്റ് ചെന്തെങ്ങിന്‍ ചീന്തോലകളില്‍
ശ്രുതിമീട്ടി ഉള്ളം തുടികൊട്ടി - ഉള്ളം
തുയിലുണരാന്‍ തുടികൊട്ടി

പൂക്കുലത്തേന്‍ നിലാവത്ത്
ആളൊഴിഞ്ഞ ലോകത്ത്
വെള്ളിമാന്‍ കല്ല്‌ വിളയും മലയോരത്ത്
മാറ്റഴകാട്ടം കാണായ്
മാറ്റൊലി ചാറ്റും കേള്‍ക്കായ്
കാര്‍ത്തിക തളകള്‍ ചാര്‍ത്തിടും
ഇരവിനാദ്യയാമ ചേലൊരുങ്ങി
(മൂവന്തി)

അല്ലലിയും കിനാച്ചോല
ആടിയോടും പൂഞ്ചോല
ഊഴിതന്‍ ആഴമറിയാന്‍ അലയും ചോല
നല്ലലങ്കാരം കെട്ടും
നന്‍പൊലിയാളം ചുറ്റും
ആതിരപ്പുടവയൂര്‍ന്നു വീണടിയും
നാണം വിങ്ങി തൂര്‍ന്നുലഞ്ഞു
(മൂവന്തി)

mūvandippaṟambilūḍĕ kuḽirulayuṁ suruḽugaḽāy
ŏḻugivaruṁ ormmagaḽāṁ pūṅgāṭr
pūṅgāṭr sĕndĕṅṅin sīndolagaḽil
śrudimīṭṭi uḽḽaṁ tuḍigŏṭṭi - uḽḽaṁ
tuyiluṇarān tuḍigŏṭṭi

pūkkulatten nilāvatt
āḽŏḻiñña logatt
vĕḽḽimān kall‌ viḽayuṁ malayoratt
māṭraḻagāṭṭaṁ kāṇāy
māṭrŏli sāṭruṁ keḽkkāy
kārttiga taḽagaḽ sārttiḍuṁ
iravinādyayāma selŏruṅṅi
(mūvandi)

allaliyuṁ kināccola
āḍiyoḍuṁ pūñjola
ūḻidan āḻamaṟiyān alayuṁ sola
nallalaṅgāraṁ kĕṭṭuṁ
nanpŏliyāḽaṁ suṭruṁ
ādirappuḍavayūrnnu vīṇaḍiyuṁ
nāṇaṁ viṅṅi tūrnnulaññu
(mūvandi)