Moovandimegham

മൂവന്തിമേഘം
Year
Language

മൂവന്തിമേഘം മൂടുന്ന മാനം
തീ കായും തീരങ്ങളെ
ശീതള സന്ധ്യാരാഗക്കുളിരില്‍
കൂടണയും കാറ്റേ (മൂവന്തിമേഘം)
മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ
താഴത്തും നീളെ മിന്നാനിനുങ്ങുകള്‍
(മൂവന്തിമേഘം)

അല്ലിലോരോരോ കല്ലിലും പൂക്കും
ഉള്ളിലേതോ തീ മോഹമാം ചെന്തീ
മഞ്ഞണിഞ്ഞൊരീ സായാഹ്നം
കുഞ്ഞു തെന്നലിന്‍ സങ്കോചം
നെഞ്ചിനുള്ളിലെ സംഗീതം
ആസ്വാദകം...
മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ
താഴത്തും നീളെ മിന്നാനിനുങ്ങുകള്‍
(മൂവന്തിമേഘം)

ചെല്ലക്കൈ കൈ കൈ കയ്യില്‍ കൈ താളം
തെയ്യത്തെ തെയ് തെയ് മെയ്യില്‍ മെയ് മേളം
പൂ ഞരമ്പുകള്‍ തീയാടും
മാനസങ്ങളെ പന്താടും
രാസലോലകള്‍ ചാഞ്ചാടും
രാജാങ്കണം...
മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ
താഴത്തും നീളെ മിന്നാനിനുങ്ങുകള്‍
(മൂവന്തിമേഘം)

mūvandimeghaṁ mūḍunna mānaṁ
tī kāyuṁ tīraṅṅaḽĕ
śīdaḽa sandhyārāgakkuḽiril
kūḍaṇayuṁ kāṭre (mūvandimeghaṁ)
mānattin melĕ tāraṅṅaḽ polĕ
tāḻattuṁ nīḽĕ minnāninuṅṅugaḽ
(mūvandimeghaṁ)

allilororo kalliluṁ pūkkuṁ
uḽḽiledo tī mohamāṁ sĕndī
maññaṇiññŏrī sāyāhnaṁ
kuññu tĕnnalin saṅgosaṁ
nĕñjinuḽḽilĕ saṁgīdaṁ
āsvādagaṁ...
mānattin melĕ tāraṅṅaḽ polĕ
tāḻattuṁ nīḽĕ minnāninuṅṅugaḽ
(mūvandimeghaṁ)

sĕllakkai kai kai kayyil kai tāḽaṁ
tĕyyattĕ tĕy tĕy mĕyyil mĕy meḽaṁ
pū ñarambugaḽ tīyāḍuṁ
mānasaṅṅaḽĕ pandāḍuṁ
rāsalolagaḽ sāñjāḍuṁ
rājāṅgaṇaṁ...
mānattin melĕ tāraṅṅaḽ polĕ
tāḻattuṁ nīḽĕ minnāninuṅṅugaḽ
(mūvandimeghaṁ)