Moovaandan maavile

മൂവാണ്ടന്‍ മാവിലെ
Work
Year
Language

മൂവാണ്ടന്‍ മാവിലെ തൈമുല്ല പൂത്തപ്പോള്‍
നീയെങ്ങുപോയെന്റെ കൊച്ചുതുമ്പി
മഞ്ഞിന്റെ തുള്ളിയില്‍ മുങ്ങുവാന്‍ പോയോ
മഞ്ഞവെയിലിലുറങ്ങുവാന്‍ പോയോ

പൂക്കാലം തുന്നിയ പൊന്‍പുള്ളിക്കുപ്പായം
കുന്നത്തെ കൊന്നയണിഞ്ഞല്ലോ
കാനനപ്പൂമണം കസ്തൂരിത്തൂമണം
കാരുചൊരിഞ്ഞുകഴിഞ്ഞല്ലോ

തേനായ തേനെല്ലാം പൂവിന്റെ നെഞ്ചില്‍
തേടുവാനാരുണ്ടു കൊച്ചുതുമ്പി
തങ്കക്കിനാക്കളെ പാടിയുറക്കിവാന്‍
തംബുരുമീട്ടുന്ന കൊച്ചുതുമ്പി

mūvāṇḍan māvilĕ taimulla pūttappoḽ
nīyĕṅṅuboyĕnṟĕ kŏccudumbi
maññinṟĕ tuḽḽiyil muṅṅuvān poyo
maññavĕyililuṟaṅṅuvān poyo

pūkkālaṁ tunniya pŏnpuḽḽikkuppāyaṁ
kunnattĕ kŏnnayaṇiññallo
kānanappūmaṇaṁ kastūrittūmaṇaṁ
kārusŏriññugaḻiññallo

tenāya tenĕllāṁ pūvinṟĕ nĕñjil
teḍuvānāruṇḍu kŏccudumbi
taṅgakkinākkaḽĕ pāḍiyuṟakkivān
taṁburumīṭṭunna kŏccudumbi