Moonnum kootti

മൂന്നും കൂട്ടി
Work
Year
Language

എന്റീശോയേ
മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിച്ച്
മുട്ടോളമെത്തുന്ന മുടിയഴിച്ച് (2)
തിത്തൈ തുള്ളുന്ന മൂവന്തിപ്പെണ്ണിനു
മുത്തു കിലുങ്ങുന്ന പൂത്താലി
എന്തിത്ര പത്തരമാറ്റുള്ള പൂത്താലി
മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിച്ച്
മുട്ടോളമെത്തുന്ന മുടിയഴിച്ച്

എന്റെ കർത്താവേ ഈ മൂന്നും കൂട്ടിയുള്ള മുറുക്കാൻ കഴിച്ചപ്പോൾ എന്തു സുഖാ
വേണെങ്കി തിന്നടാ !!

തിരുവാണിക്കാവിലെ മാമാങ്കത്തിനു
തിരുമേനി തന്നത് നല്ല പൊന്ന് (2)
ആളൂരെ പള്ളിപ്പെരുന്നളിനു അളിയൻ തന്നതും നല്ല പൊന്ന്
ആയിരം നാവു കൊണ്ടാളെ മയക്കുന്നോരമ്മായി തന്നത് കാക്കപ്പൊന്ന്
മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിച്ച്
മുട്ടോളമെത്തുന്ന മുടിയഴിച്ച്

ഹും ആ നീണ്ടു നിവർന്നങ്ങനെ കിടക്കണ മുടി കാണാൻ എന്തു രസാ
ആ കാർക്കൂന്തല്
എന്താ നിനക്കു കാണാനില്ലേ നോക്കടാ ചെക്കാ !!

ഈ പുരയിലും അറേലൊക്കെ ഇങ്ങനെ പൊന്നു നിറഞ്ഞപ്പോഴെ
തള്ളയ്ക്കും പിള്ളക്കും തുള്ളാട്ടമായ്
പുരയിലും അറയിലും പൊന്നു നിറഞ്ഞപ്പോൾ
തള്ളയ്ക്കും പിള്ളക്കും തുള്ളാട്ടമായ്
അയലത്തുകാരുടെ കള്ളനോട്ടം കണ്ട് അമ്മായിയപ്പനും നെട്ടോട്ടായി
വെളുവെളുപ്പിനെഴുന്നേറ്റു നോക്കുമ്പം ഏഴരപ്പൊന്നാന കണ്മുന്നിൽ
എന്റീശോയേ
(മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിച്ച് ..)

ĕnṟīśoye
mūnnuṁ kūṭṭi muṟukkiccuvappicc
muṭṭoḽamĕttunna muḍiyaḻicc (2)
tittai tuḽḽunna mūvandippĕṇṇinu
muttu kiluṅṅunna pūttāli
ĕnditra pattaramāṭruḽḽa pūttāli
mūnnuṁ kūṭṭi muṟukkiccuvappicc
muṭṭoḽamĕttunna muḍiyaḻicc

ĕnṟĕ karttāve ī mūnnuṁ kūṭṭiyuḽḽa muṟukkān kaḻiccappoḽ ĕndu sukhā
veṇĕṅgi tinnaḍā !!

tiruvāṇikkāvilĕ māmāṅgattinu
tirumeni tannat nalla pŏnn (2)
āḽūrĕ paḽḽippĕrunnaḽinu aḽiyan dannaduṁ nalla pŏnn
āyiraṁ nāvu kŏṇḍāḽĕ mayakkunnorammāyi tannat kākkappŏnn
mūnnuṁ kūṭṭi muṟukkiccuvappicc
muṭṭoḽamĕttunna muḍiyaḻicc

huṁ ā nīṇḍu nivarnnaṅṅanĕ kiḍakkaṇa muḍi kāṇān ĕndu rasā
ā kārkkūndal
ĕndā ninakku kāṇānille nokkaḍā sĕkkā !!

ī purayiluṁ aṟelŏkkĕ iṅṅanĕ pŏnnu niṟaññappoḻĕ
taḽḽaykkuṁ piḽḽakkuṁ tuḽḽāṭṭamāy
purayiluṁ aṟayiluṁ pŏnnu niṟaññappoḽ
taḽḽaykkuṁ piḽḽakkuṁ tuḽḽāṭṭamāy
ayalattugāruḍĕ kaḽḽanoṭṭaṁ kaṇḍ ammāyiyappanuṁ nĕṭṭoṭṭāyi
vĕḽuvĕḽuppinĕḻunneṭru nokkumbaṁ eḻarappŏnnāna kaṇmunnil
ĕnṟīśoye
(mūnnuṁ kūṭṭi muṟukkiccuvappicc ..)