Moodalmanyanyail

മൂടല്‍മഞ്ഞില്‍
Year
Language

മൂടല്‍ മഞ്ഞിന്‍ ആടചുറ്റി
മുത്തുമാല മാറില്‍ച്ചാര്‍ത്തി
നീലമിഴിയിലെ കാവ്യമലരുകള്‍ തൂകി
എന്തോ ഓര്‍ക്കും രൂപവതി

തെന്നലോ നിന്‍ തേങ്ങലോ ഈ
അല്ലില്‍ത്തങ്ങി നില്പൂ
താരമോ നിന്‍ ബാഷ്പമോ ഈ
രാവില്‍ മങ്ങി നില്പൂ
നാദമാകാന്‍ നിന്റെ ചുണ്ടില്‍
വെമ്പിടുന്ന മൌനം
കാണാതെ നിന്നംഗ ലാവണ്യം
നിര്‍മ്മാല്യമാക്കി പോയതാരോ!

ലാലലലാലലലാ........

പുഷ്പമോ നിന്‍ സ്വപ്നമോ ഈ
കാട്ടുവള്ളി തോറും
ഓളമോ നിന്‍ ഓര്‍മ്മയോ ഈ തീരഭൂവിലെങ്ങും
ഗാനമാകാന്‍ നിന്റെ നെഞ്ചിന്‍
കൂട്ടില്‍ മേവും രാഗം
കേള്‍ക്കാതെ ചേതസ്സില്‍ നീലിച്ച
പാടൊന്നു നല്‍കി പോയതാരോ!

mūḍal maññin āḍasuṭri
muttumāla māṟilscārtti
nīlamiḻiyilĕ kāvyamalarugaḽ tūgi
ĕndo orkkuṁ rūbavadi

tĕnnalo nin deṅṅalo ī
allilttaṅṅi nilbū
tāramo nin bāṣpamo ī
rāvil maṅṅi nilbū
nādamāgān ninṟĕ suṇḍil
vĕmbiḍunna maൌnaṁ
kāṇādĕ ninnaṁga lāvaṇyaṁ
nirmmālyamākki poyadāro!

lālalalālalalā........

puṣpamo nin svapnamo ī
kāṭṭuvaḽḽi toṟuṁ
oḽamo nin ormmayo ī tīrabhūvilĕṅṅuṁ
gānamāgān ninṟĕ nĕñjin
kūṭṭil mevuṁ rāgaṁ
keḽkkādĕ sedassil nīlicca
pāḍŏnnu nalgi poyadāro!