Moodal manyanyail

മൂടൽ മഞ്ഞിൽ
Year
Language

(സ്ത്രീ) മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി
(പു) ശില്‍പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി
നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി
മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
(സ്ത്രീ) പാര്‍വ്വണേന്ദുരാത്രി
(പു) നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി
(സ്ത്രീ) കാമനര്‍ത്തന രാത്രി
(പു) ശില്‍പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി
(സ്ത്രീ) ലാല ലാലല ലാ ലാ
(പു) നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി
(സ്ത്രീ) ലാലല ലാലല ലാ ലാ
റ്റീച്ച് മീ ഹൗ റ്റു കിസ്സ് ആന്‍റ് മേക്ക് ലവ്

(സ്ത്രീ) ചിത്രമയൂഖതരംഗസരസ്സിലെ മത്സ്യകന്യക ഞാന്‍
ഹര്‍ഷവിലോല വിലാസ സദസ്സിലെ സ്വര്‍ഗ്ഗ മാളവിക
(ചിത്രമയൂഖതരംഗസരസ്സിലെ)
(പു) നിന്‍റെ യൗവ്വന പല്ലവ ലതകളില്‍ ഇന്നു ഞാന്‍ പൂക്കും
നിന്‍റെ ഉന്മാദമന്മഥ സിരകളില്‍ നക്ഷത്ര മൊട്ടാക്കും
(നിന്‍റെ യൗവ്വന)

(പു) മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
(സ്ത്രീ) പാര്‍വ്വണേന്ദുരാത്രി

(സ്ത്രീ) സ്വര്‍ണ്ണനൂല്‍വള കൊണ്ടു നിന്നെ വീശിപ്പിടിക്കും ഞാന്‍
ഉള്ളിനുള്ളിലെ അമൃതപരാഗം പങ്കുവെയ്ക്കും ഞാന്‍
(സ്വര്‍ണ്ണനൂല്‍വള)
(പു) എന്‍റെ മാറിലെ രോമാഞ്ചത്തില്‍ നിന്നെ ഉറക്കും ഞാന്‍‌
എന്‍റെ മൂകവികാരകണങ്ങള്‍ നിന്നില്‍ നിറയ്ക്കും ഞാന്‍
(എന്‍റെ മാറിലെ)

(സ്ത്രീ) മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി
(പു) ശില്‍പ്പകന്യക പോലൊരുങ്ങിയ നീയൊരപ്സര പുത്രി
നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി
(ഡു) ലാലല ലാലല ലാ ലാ (3)

(strī) mūḍalmaññil muṅṅikkayaṟiya pārvvaṇendurātri
nāḍiyil nāgaphaṇaṅṅaḽ viḍarttuṁ kāmanarttana rātri
(pu) śilppaganyagabolŏruṅṅiya nīyŏrapsara putri
narttanaśālayil lahari kŏḽuttuṁ lāsyamadālasagātri
mūḍalmaññil muṅṅikkayaṟiya pārvvaṇendurātri
(strī) pārvvaṇendurātri
(pu) nāḍiyil nāgaphaṇaṅṅaḽ viḍarttuṁ kāmanarttana rātri
(strī) kāmanarttana rātri
(pu) śilppaganyagabolŏruṅṅiya nīyŏrapsara putri
(strī) lāla lālala lā lā
(pu) narttanaśālayil lahari kŏḽuttuṁ lāsyamadālasagātri
(strī) lālala lālala lā lā
ṭrīcc mī hau ṭru kiss ānṟ mekk lav

(strī) sitramayūkhadaraṁgasarassilĕ matsyaganyaga ñān
harṣavilola vilāsa sadassilĕ svargga māḽaviga
(sitramayūkhadaraṁgasarassilĕ)
(pu) ninṟĕ yauvvana pallava ladagaḽil innu ñān pūkkuṁ
ninṟĕ unmādamanmatha siragaḽil nakṣatra mŏṭṭākkuṁ
(ninṟĕ yauvvana)

(pu) mūḍalmaññil muṅṅikkayaṟiya pārvvaṇendurātri
(strī) pārvvaṇendurātri

(strī) svarṇṇanūlvaḽa kŏṇḍu ninnĕ vīśippiḍikkuṁ ñān
uḽḽinuḽḽilĕ amṛtabarāgaṁ paṅguvĕykkuṁ ñān
(svarṇṇanūlvaḽa)
(pu) ĕnṟĕ māṟilĕ romāñjattil ninnĕ uṟakkuṁ ñān‌
ĕnṟĕ mūgavigāragaṇaṅṅaḽ ninnil niṟaykkuṁ ñān
(ĕnṟĕ māṟilĕ)

(strī) mūḍalmaññil muṅṅikkayaṟiya pārvvaṇendurātri
nāḍiyil nāgaphaṇaṅṅaḽ viḍarttuṁ kāmanarttana rātri
(pu) śilppaganyaga polŏruṅṅiya nīyŏrapsara putri
narttanaśālayil lahari kŏḽuttuṁ lāsyamadālasagātri
(ḍu) lālala lālala lā lā (3)