Monyajulla beevi

മൊഞ്ചുള്ള ബീവി
Year
Language

മൊഞ്ചുള്ള ബീവി സൈനബാ ബീവി
മൊഞ്ചുള്ള ബീവി സൈനബാ ബീവി...
ആയിരം നാവുള്ള ശൃംഗാരച്ചിരിയുള്ള
പുന്നാര ബീവിയല്ലേ...
എന്റെ ഖൽബിലെ മുത്തല്ലേ...
(മൊഞ്ചുള്ള ബീവി....)

കോഴിക്കോടൻ ഹൽവ തിന്നാൻ
ഒരു ചിക്കൻ ബിരിയാണി തിന്നാൻ...(2)
നെയ്ച്ചോറു തിന്നാൻ പത്തിരി തിന്നാൻ
പൂതിയിളകി വന്നു...
ഞമ്മളു പൂതിയിളകി വന്നു
എന്നിട്ടും നീയെന്നെ പട്ടിണിയാക്കല്ലേ
ഇന്നു് പെരുന്നാളല്ലേ...പൊന്നേ ഇന്നു് പെരുന്നാളല്ലേ...

തന്തിന്നാ തന്തിന്നനാനാ തന്തിന്നനാനാ
തനതിന്താ തന്തിന്നനാനാ തന്തിന്നനാനാ...

ബാപ്പയറിയാതെ പോകാം
ഒരു മാറ്റിനി ഷോ കാണാൻ പോകാം...(2)
നസീറിനേം കാണാം മമ്മൂട്ടീനേം കാണാം
സിൽക്കിന്റെ ഡാൻസും കാണാം
എന്റള്ളോ സിൽക്കിന്റെ ഡാൻസും കാണാം...
എന്നിട്ടും നീയെന്നെ പൊല്ലാപ്പിലാക്കല്ലേ
ഇന്നു് പെരുന്നാളല്ലേ...ബീവീ ഇന്നു് പെരുന്നാളല്ലേ...
(മൊഞ്ചുള്ള ബീവി....)

mŏñjuḽḽa bīvi sainabā bīvi
mŏñjuḽḽa bīvi sainabā bīvi...
āyiraṁ nāvuḽḽa śṛṁgāracciriyuḽḽa
punnāra bīviyalle...
ĕnṟĕ khalbilĕ muttalle...
(mŏñjuḽḽa bīvi....)

koḻikkoḍan halva tinnān
ŏru sikkan biriyāṇi tinnān...(2)
nĕyscoṟu tinnān pattiri tinnān
pūdiyiḽagi vannu...
ñammaḽu pūdiyiḽagi vannu
ĕnniṭṭuṁ nīyĕnnĕ paṭṭiṇiyākkalle
innu് pĕrunnāḽalle...pŏnne innu് pĕrunnāḽalle...

tandinnā tandinnanānā tandinnanānā
tanadindā tandinnanānā tandinnanānā...

bāppayaṟiyādĕ pogāṁ
ŏru māṭrini ṣo kāṇān pogāṁ...(2)
nasīṟineṁ kāṇāṁ mammūṭṭīneṁ kāṇāṁ
silkkinṟĕ ḍānsuṁ kāṇāṁ
ĕnṟaḽḽo silkkinṟĕ ḍānsuṁ kāṇāṁ...
ĕnniṭṭuṁ nīyĕnnĕ pŏllāppilākkalle
innu് pĕrunnāḽalle...bīvī innu് pĕrunnāḽalle...
(mŏñjuḽḽa bīvi....)