Monyajulla

മൊഞ്ചുള്ള
Year
Language

മൊഞ്ചുള്ള രാവിലെന്‍ നെഞ്ചില്‍ തുടിക്കണതു്
എന്തെന്നു ചൊല്ലാമോ....
മൊഞ്ചുള്ള രാവിലെന്‍ നെഞ്ചില്‍ തുടിക്കണ-
തെന്തെന്നു ചൊല്ലാമോ...എന്റെ
മൊഞ്ചുള്ള മാരനു് ഞാന്‍ തരും തക്കാരം
എന്തെന്നറിയാമോ...എന്തെന്നറിയാമോ...
എന്തെന്നറിയാമോ...
(മൊഞ്ചുള്ള....)

മൊട്ടിട്ടു നില്‍ക്കണ ചില്ലകള്‍ കാറ്റത്തു്
പൊട്ടിച്ചിരിക്കുന്നു...ഇങ്ങളെ
ഒട്ടിപ്പിടിക്കാന്‍ കൊതിച്ചു ഞാനിങ്ങനെ
പൊട്ടിത്തരിക്കുന്നു...
പലപല നാളില്‍ ഞാന്‍ കാത്തിട്ടുമെന്റെ
അരികില്‍ വരാത്തൊരു ആളിനുവേണ്ടി...
(മൊഞ്ചുള്ള....)

ഒന്നും മറയ്ക്കുവാനില്ലെങ്കില്‍ പോലുമെന്‍
ഉള്ളം പിടയ്ക്കുന്നു....ഇങ്ങളു്
മുത്തിവിരിക്കുമെന്നോർക്കുമ്പൊഴേയ്ക്കുമെൻ
ദേഹം വിറയ്ക്കുന്നു...
ഒരു മണിവാതില്‍ തുറന്നിട്ടുമെന്റെ
അരികില്‍ വരാത്തൊരു ആളിനുവേണ്ടി...
(മൊഞ്ചുള്ള....)

mŏñjuḽḽa rāvilĕn nĕñjil tuḍikkaṇadu്
ĕndĕnnu sŏllāmo....
mŏñjuḽḽa rāvilĕn nĕñjil tuḍikkaṇa-
tĕndĕnnu sŏllāmo...ĕnṟĕ
mŏñjuḽḽa māranu് ñān daruṁ takkāraṁ
ĕndĕnnaṟiyāmo...ĕndĕnnaṟiyāmo...
ĕndĕnnaṟiyāmo...
(mŏñjuḽḽa....)

mŏṭṭiṭṭu nilkkaṇa sillagaḽ kāṭrattu്
pŏṭṭiccirikkunnu...iṅṅaḽĕ
ŏṭṭippiḍikkān kŏdiccu ñāniṅṅanĕ
pŏṭṭittarikkunnu...
palabala nāḽil ñān kāttiṭṭumĕnṟĕ
arigil varāttŏru āḽinuveṇḍi...
(mŏñjuḽḽa....)

ŏnnuṁ maṟaykkuvānillĕṅgil polumĕn
uḽḽaṁ piḍaykkunnu....iṅṅaḽu്
muttivirikkumĕnnorkkumbŏḻeykkumĕn
dehaṁ viṟaykkunnu...
ŏru maṇivādil tuṟanniṭṭumĕnṟĕ
arigil varāttŏru āḽinuveṇḍi...
(mŏñjuḽḽa....)