Moliyil kili moli

മൊഴിയില്‍ കിളി മൊഴി
Work
Year
Language

മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം
ചിരിയില്‍ കുനു ചിരിയില്‍ കുളിരമൃതം
കാറ്റും നീയും പുല്‍കുമ്പോള്‍ കാണാപ്പൂവിന്‍ നെഞ്ചോരം
അനുരാഗ സാന്ദ്രമായ്....
രാവും ഞാനും പാടുമ്പോള്‍ കാണാച്ചുണ്ടിന്‍ ചൂടോരം
ശ്രുതി ചേര്‍ന്ന വീണയായ്....
മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം
ചിരിയില്‍ കുനു ചിരിയില്‍ കുളിരമൃതം

മണിമുകിലിന്‍ കുളിര്‍വിരിയില്‍ അണിയണിയം മലരുതിരും
ദൂരേ ദൂരേ നിന്നെ കാണുമ്പോള്‍ (മണിമുകിലിന്‍ ...)
പീലിക്കൂന്തല്‍ കണ്ടാല്‍ നീലക്കണ്ണും കണ്ടാല്‍
താഴെക്കാവില്‍ പൂക്കും താഴമ്പൂവും വാടും
അഴകേഴും വാരിച്ചൂടവേ....
മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം
ചിരിയില്‍ കുനു ചിരിയില്‍ കുളിരമൃതം

തരളിതമാം കരളിതളില്‍ നിറമണിയും കവിളിണയില്‍
ഏതോ നാണം മെല്ലെപ്പൂക്കുമ്പോള്‍ (തരളിതമാം...)
തങ്കത്തിങ്കള്‍ തോല്‍ക്കും നിന്നെക്കാണാനല്ലോ
സ്വര്‍ണ്ണത്തൂവല്‍ തുമ്പീ നീയും പാറിപ്പോന്നു
ഇവളാണെന്‍ മോഹപ്പൂവനം....
(മൊഴിയില്‍ കിളിമൊഴിയില്‍ ......)

mŏḻiyil kiḽimŏḻiyil kaḽamadhuraṁ
siriyil kunu siriyil kuḽiramṛtaṁ
kāṭruṁ nīyuṁ pulgumboḽ kāṇāppūvin nĕñjoraṁ
anurāga sāndramāy....
rāvuṁ ñānuṁ pāḍumboḽ kāṇāccuṇḍin sūḍoraṁ
śrudi sernna vīṇayāy....
mŏḻiyil kiḽimŏḻiyil kaḽamadhuraṁ
siriyil kunu siriyil kuḽiramṛtaṁ

maṇimugilin kuḽirviriyil aṇiyaṇiyaṁ malarudiruṁ
dūre dūre ninnĕ kāṇumboḽ (maṇimugilin ...)
pīlikkūndal kaṇḍāl nīlakkaṇṇuṁ kaṇḍāl
tāḻĕkkāvil pūkkuṁ tāḻambūvuṁ vāḍuṁ
aḻageḻuṁ vāriccūḍave....
mŏḻiyil kiḽimŏḻiyil kaḽamadhuraṁ
siriyil kunu siriyil kuḽiramṛtaṁ

taraḽidamāṁ karaḽidaḽil niṟamaṇiyuṁ kaviḽiṇayil
edo nāṇaṁ mĕllĕppūkkumboḽ (taraḽidamāṁ...)
taṅgattiṅgaḽ tolkkuṁ ninnĕkkāṇānallo
svarṇṇattūval tumbī nīyuṁ pāṟipponnu
ivaḽāṇĕn mohappūvanaṁ....
(mŏḻiyil kiḽimŏḻiyil ......)