Mohiniye en aatma

മോഹിനിയേ എന്‍ ആത്മ
Year
Language

മോഹിനിയേ എന്‍ മോഹിനിയേ എന്‍പ്രേമവാഹിനിയേ പോകാതേ
മധുരരാഗ രംഗത്തില്‍ ചേരുവാന്‍ പോരുക നീയേ

മോഹനനേ എന്‍ മോഹനനേ എന്നാശാ മോഹനനേ മാറാതേ
മധുരരാഗ രംഗത്തില്‍ ചേരുക ചേരുക നാം

കനിവേതും കലരാത്ത ലോകത്തിന്റെ
കണ്ണില്‍ കരടായിത്തീരാതെ മേവുക നാം
പിരിയാതെ ലോകത്തില്‍ വാഴ്കനാം
ലോകമെതിരാകുമെന്നാലും വാഴ്കനാം

മോഹിനിയേ എന്മോഹിനിയേ ആനന്ദ വാഹിനിയേ പോകാതേ
മധുരരാഗരംഗത്തില്‍ ചേരുക ചേരുക നാം

മോഹനനേ എന്മോഹനനേ എന്നാശാ മോഹനനേ മാറാതേ
മധുരരാഗ രംഗത്തില്‍ ചേരുക ചേരുക നാം

സമരമാണീലോക ജീവിതമേ ഇതില്‍
ഭയമാര്‍ന്നു മാറാതെ നില്‍ക്കുക നാം
ബലഹീനനാണു ഞാനോമലേ നാമേ
ബലമാവൂ നമ്മള്‍ക്കു പാരിലേ

മോഹനമായ് അതിമോഹനമായ് അനുരാഗമോഹനമായ് മാറാനീ
മധുരരാഗരംഗത്തില്‍ ചേരുക ചേരുക നാം

mohiniye ĕn mohiniye ĕnpremavāhiniye pogāde
madhurarāga raṁgattil seruvān poruga nīye

mohanane ĕn mohanane ĕnnāśā mohanane māṟāde
madhurarāga raṁgattil seruga seruga nāṁ

kaniveduṁ kalarātta logattinṟĕ
kaṇṇil karaḍāyittīrādĕ mevuga nāṁ
piriyādĕ logattil vāḻganāṁ
logamĕdirāgumĕnnāluṁ vāḻganāṁ

mohiniye ĕnmohiniye ānanda vāhiniye pogāde
madhurarāgaraṁgattil seruga seruga nāṁ

mohanane ĕnmohanane ĕnnāśā mohanane māṟāde
madhurarāga raṁgattil seruga seruga nāṁ

samaramāṇīloga jīvidame idil
bhayamārnnu māṟādĕ nilkkuga nāṁ
balahīnanāṇu ñānomale nāme
balamāvū nammaḽkku pārile

mohanamāy adimohanamāy anurāgamohanamāy māṟānī
madhurarāgaraṁgattil seruga seruga nāṁ