Mohattinre mukham

മോഹത്തിന്റെ മുഖം
Year
Language

മോഹത്തിന്റെ മുഖം ഞാൻ കണ്ടു
മുഷിഞ്ഞിരിക്കുന്നു
പ്രേമ ദാഹത്തിന്റെ സ്വരം ഞാൻ കേട്ടു
തളർന്നിരിക്കുന്നു
ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു
സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു
കറുത്തിരിക്കുന്നു ആകെ കറുത്തിരിക്കുന്നു

ഇന്നലത്തെ കാറ്റിൽ മഴയിൽ
ഈ അലിയുന്ന തുരുത്തിൽ
ഞാനെന്റെ വിഭവങ്ങളുമായ്‌ കാത്തിരുന്നു
തനിയെ കാത്തിരുന്നു...ഓ...ഓ...
കൊതുമ്പു തോണിയിൽ ഈ വഴി വന്നവൾ എന്നെ കണ്ടു
കരയ്ക്കടുത്തു വിഭവങ്ങൾ കവർന്നെടുത്തു - അവൾ
തിരിച്ചു പോകുന്നു
എനിക്കു കൂടി കയറാൻ അവളുടെ
തോണിയിൽ ഇടമില്ലേ?

ഈ തിളയ്ക്കുന്ന ചൂടിൽ വെയിലിൽ
ഈ ഉരുകുന്ന തുരുത്തിൽ
ഞാനെന്റെ ദുഃഖങ്ങളുമായ്‌ കാത്തിരിക്കും
ഇനിയും കാത്തിരിക്കും ഓ...ഓ...(മോഹത്തിന്റെ)

mohattinṟĕ mukhaṁ ñān kaṇḍu
muṣiññirikkunnu
prema dāhattinṟĕ svaraṁ ñān keṭṭu
taḽarnnirikkunnu
duḥkhattinṟĕ niṟaṁ ñān kaṇḍu
svapnattinṟĕ jaḍaṁ ñān kaṇḍu
kaṟuttirikkunnu āgĕ kaṟuttirikkunnu

innalattĕ kāṭril maḻayil
ī aliyunna turuttil
ñānĕnṟĕ vibhavaṅṅaḽumāy‌ kāttirunnu
taniyĕ kāttirunnu...o...o...
kŏdumbu toṇiyil ī vaḻi vannavaḽ ĕnnĕ kaṇḍu
karaykkaḍuttu vibhavaṅṅaḽ kavarnnĕḍuttu - avaḽ
tiriccu pogunnu
ĕnikku kūḍi kayaṟān avaḽuḍĕ
toṇiyil iḍamille?

ī tiḽaykkunna sūḍil vĕyilil
ī urugunna turuttil
ñānĕnṟĕ duḥkhaṅṅaḽumāy‌ kāttirikkuṁ
iniyuṁ kāttirikkuṁ o...o...(mohattinṟĕ)