Mohannal

മോഹങ്ങൾ
Work
Year
Language

മോഹങ്ങള്‍

മോഹങ്ങള്‍ മോഹങ്ങള്‍
ഓമനിയ്ക്കാന്‍ കാത്തു വെച്ച മോഹങ്ങള്‍
(മോഹങ്ങള്‍)
എല്ലാം എല്ലാം നോവുകളായി
മഞ്ഞില്‍ ഉരുകിയ പൂവകളായി
മോഹങ്ങള്‍ മോഹങ്ങള്‍

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ എത്രയെത്ര ഓര്‍മ്മകള്‍
വേദനിയ്ക്കാന്‍ ഓര്‍ത്തുവെച്ച ഓര്‍മ്മകള്‍
(ഓര്‍മ്മകള്‍)
എല്ലാമെല്ലാം നിഴലുകളായി (2)
വെയിലില്‍ വറ്റിയ ചാലുകളായി

മോഹങ്ങള്‍ മോഹങ്ങള്‍

മൂകമാം നൊമ്പരത്തിന്‍ നഖമുനയേറ്റു ഞാന്‍
വന്യമാം തുരുത്തിലെ ഏകാകിയായി
(മൂകമാം)
ശൂന്യമാം ഇരുളിന്‍റെ അഴിമുഖപ്പരപ്പില്‍ (2)
ആരോരും കൂട്ടില്ലാത്ത അമരക്കാരനായി

മോഹങ്ങള്‍ മോഹങ്ങള്‍
ഓമനിയ്ക്കാന്‍ കാത്തു വെച്ച മോഹങ്ങള്‍
എല്ലാം എല്ലാം നോവുകളായി
മഞ്ഞില്‍ ഉരുകിയ പൂവകളായി
മോഹങ്ങള്‍ മോഹങ്ങള്‍

mohaṅṅaḽ

mohaṅṅaḽ mohaṅṅaḽ
omaniykkān kāttu vĕcca mohaṅṅaḽ
(mohaṅṅaḽ)
ĕllāṁ ĕllāṁ novugaḽāyi
maññil urugiya pūvagaḽāyi
mohaṅṅaḽ mohaṅṅaḽ

ormmagaḽ ormmagaḽ ĕtrayĕtra ormmagaḽ
vedaniykkān orttuvĕcca ormmagaḽ
(ormmagaḽ)
ĕllāmĕllāṁ niḻalugaḽāyi (2)
vĕyilil vaṭriya sālugaḽāyi

mohaṅṅaḽ mohaṅṅaḽ

mūgamāṁ nŏmbarattin nakhamunayeṭru ñān
vanyamāṁ turuttilĕ egāgiyāyi
(mūgamāṁ)
śūnyamāṁ iruḽinṟĕ aḻimukhapparappil (2)
āroruṁ kūṭṭillātta amarakkāranāyi

mohaṅṅaḽ mohaṅṅaḽ
omaniykkān kāttu vĕcca mohaṅṅaḽ
ĕllāṁ ĕllāṁ novugaḽāyi
maññil urugiya pūvagaḽāyi
mohaṅṅaḽ mohaṅṅaḽ