Mohamo daahamo

മോഹമോ ദാഹമോ
Year
Language

മോഹമോ ദാഹമോ
ദിവ്യമാം അനുരാഗമോ
മോഹമോ ദാഹമോ
ദിവ്യമാമനുരാഗമോ
പേരെന്ത് ഇതിന്റെ പേരെന്ത് ?

ഞാനറിയാതൊരു ദേവന്‍ വന്നു
മനസ്സില്‍ തപസ്സിരുന്നു
ഞാനറിയാതെ തിരുമുന്‍പില്‍ ഞാന്‍
എന്നെ കാഴ്ചവെച്ചു ഞാന്‍
എന്നെ കാഴ്ചവെച്ചു (മോഹമോ)

ഹൃദന്തവൃന്ദാവനത്തില്‍
വസന്ത ചന്ദ്രോദയത്തില്‍
ചുണ്ടില്‍ ഭഗവദ്ഗീതയുമായ്
കണ്ടൂ ഞാന്‍ എന്‍ കണ്ണനെ
കായാമ്പൂവര്‍ണ്ണനെ (മോഹമോ)

സ്വര്‍ഗ്ഗത്തിലെ ഗായികമാരെ
സപ്തസ്വരകന്യകമാരെ
പുതിയ മന്ത്രം പറഞ്ഞു തരുമോ
പൂക്കളാല്‍ എങ്ങിനെ പൂജിക്കും ദേവനേ
ആ..ആ.. (മോഹമോ)

mohamo dāhamo
divyamāṁ anurāgamo
mohamo dāhamo
divyamāmanurāgamo
perĕnt idinṟĕ perĕnt ?

ñānaṟiyādŏru devan vannu
manassil tabassirunnu
ñānaṟiyādĕ tirumunpil ñān
ĕnnĕ kāḻsavĕccu ñān
ĕnnĕ kāḻsavĕccu (mohamo)

hṛdandavṛndāvanattil
vasanda sandrodayattil
suṇḍil bhagavadgīdayumāy
kaṇḍū ñān ĕn kaṇṇanĕ
kāyāmbūvarṇṇanĕ (mohamo)

svarggattilĕ gāyigamārĕ
saptasvaraganyagamārĕ
pudiya mandraṁ paṟaññu tarumo
pūkkaḽāl ĕṅṅinĕ pūjikkuṁ devane
ā..ā.. (mohamo)