Minnum ponnurukki teerttu

മിന്നും പൊന്നുരുക്കി തീര്‍ത്തു
Year
Language

മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു്
വിണ്ണിന്‍ വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു്
നിറതാരകം പതിനായിരം ചൊരിയുന്ന കൈകളല്ലോ
കളഭമഴയില്‍ കനകമുകിലായ് പിറന്നൂ നീ മണ്ണില്‍
മുന്നാഴി മുത്തിന്‍ ചങ്ങാതി
നിന്‍ പേരില്‍ എങ്ങുമെങ്ങും പാലാഴി...
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു്
വിണ്ണിന്‍ വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു്

അകം പുറം അറിഞ്ഞവന്‍ നിറഞ്ഞേ വാഴുന്നു
ഇരുള്‍ മനം പൊതിഞ്ഞവന്‍ ഇരുണ്ടേ പോകുന്നു
ഒരു ചില്ലകൂടിയും തന്റേതല്ലെന്നോതും കിളിയുണ്ടോ
ഒരു ചില്ലി കൂടിയും തന്റേതല്ലെന്നോര്‍ക്കാനാളുണ്ടോ
അലിയാത്ത മിഴികള്‍ കാണും നീല സൂര്യമണിനാളം
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു്
വിണ്ണിന്‍ വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു്

വരം തരും കരം തൊഴാന്‍ വസന്തം നില്‍ക്കുന്നു
ഫലം തരും മരങ്ങളില്‍ പ്രഭാതം പൂക്കുന്നു
വഴി നീളെ നീളെ നിന്‍ കൂടെപ്പോരാനാരുണ്ടാരുണ്ടു്
ഒഴിയാതെ ചെയ്യുമീ ധര്‍മ്മം പോറ്റും ദീപം തുണയുണ്ടു്
ഒരു വാക്കു പോലും വാർക്കും നീല....നീല മഴമേഘം....
(മിന്നും......)

minnuṁ pŏnnurukkittīrttu varṇṇamelāppu്
viṇṇin vĕḽḽivaṭṭaṁ vārttu vĕṇṇilāppūvu്
niṟadāragaṁ padināyiraṁ sŏriyunna kaigaḽallo
kaḽabhamaḻayil kanagamugilāy piṟannū nī maṇṇil
munnāḻi muttin saṅṅādi
nin peril ĕṅṅumĕṅṅuṁ pālāḻi...
minnuṁ pŏnnurukkittīrttu varṇṇamelāppu്
viṇṇin vĕḽḽivaṭṭaṁ vārttu vĕṇṇilāppūvu്

agaṁ puṟaṁ aṟiññavan niṟaññe vāḻunnu
iruḽ manaṁ pŏdiññavan iruṇḍe pogunnu
ŏru sillagūḍiyuṁ tanṟedallĕnnoduṁ kiḽiyuṇḍo
ŏru silli kūḍiyuṁ tanṟedallĕnnorkkānāḽuṇḍo
aliyātta miḻigaḽ kāṇuṁ nīla sūryamaṇināḽaṁ
minnuṁ pŏnnurukkittīrttu varṇṇamelāppu്
viṇṇin vĕḽḽivaṭṭaṁ vārttu vĕṇṇilāppūvu്

varaṁ taruṁ karaṁ tŏḻān vasandaṁ nilkkunnu
phalaṁ taruṁ maraṅṅaḽil prabhādaṁ pūkkunnu
vaḻi nīḽĕ nīḽĕ nin kūḍĕpporānāruṇḍāruṇḍu്
ŏḻiyādĕ sĕyyumī dharmmaṁ poṭruṁ dībaṁ tuṇayuṇḍu്
ŏru vākku poluṁ vārkkuṁ nīla....nīla maḻameghaṁ....
(minnuṁ......)