Minnedi minnedi

മിന്നെടി മിന്നെടി
Work
Year
Language

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ
(മിന്നെടി..)

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ
പാതിരാകണ്ണുള്ള കുഞ്ഞേ (2)
കൂരിരുൾകാട്ടിൽ നിന്നമ്മയുണ്ടോ
അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ (2)
കണ്ണുനീർപുഴവക്കിൽ
നിന്നെ തനിച്ചാക്കി പോയതാരാണ്‌
ദൂരേ പോയതാരാണ്‌
(മിന്നെടി..)

മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന
നക്ഷത്രലോകമില്ലെങ്കിൽ (2)
ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും
ഞാനീ ഇടവഴിക്കെങ്ങു പോകും(2)
ഇത്തിരിവെട്ടം തെളിക്കുന്ന കണ്ണേ
എന്നേ വിട്ടെങ്ങുപോണു
നീ എന്നേ വിട്ടെങ്ങുപോണു
(മിന്നെടി..)

minnĕḍi minnĕḍi minnāminuṅṅe
minnuṁ nakṣatrappĕṇṇe
muṅṅĕḍi muṅṅĕḍi pŏnnil muṅṅĕḍi
kūriruḽ vīṭṭilĕ kaṇṇe
(minnĕḍi..)

minnāminuṅṅe minnāminuṅṅe
pādirāgaṇṇuḽḽa kuññe (2)
kūriruḽkāṭṭil ninnammayuṇḍo
akkarĕ kunnil ninnacchanuṇḍo (2)
kaṇṇunīrbuḻavakkil
ninnĕ taniccākki poyadārāṇ‌
dūre poyadārāṇ‌
(minnĕḍi..)

minnāminuṅṅe nin minnittiḽaṅṅunna
nakṣatralogamillĕṅgil (2)
ñānī iruṭṭiliṅṅĕndu sĕyyuṁ
ñānī iḍavaḻikkĕṅṅu poguṁ(2)
ittirivĕṭṭaṁ tĕḽikkunna kaṇṇe
ĕnne viṭṭĕṅṅuboṇu
nī ĕnne viṭṭĕṅṅuboṇu
(minnĕḍi..)