Minnaaram kurunne

മിന്നാരം കുരുന്നേ
Year
Language

ആരാരീരാരിരോ....രാരോ ...ആരീരാരിരോ ആരീരോ...

മിന്നാരം കുരുന്നേ മുത്തേ വാവാവോ...
പൊന്നോടക്കുഴലായ് പാടാം ഞാൻ....(മിന്നാരം...)
ഇമ ചിമ്മാതമ്മയീ രാവില്‍.....
താരാട്ടുന്നിതാ...ആരീരോ.....
മിന്നാരം കുരുന്നേ മുത്തേ വാവാവോ...
പൊന്നോടക്കുഴലായ് പാടാം ഞാന്‍ ....

ഏതോ കിനാവിന്‍ ഖനി തേടി ഉള്ളം
കൊതിയാല്‍ വിതുമ്പുന്നു വീണ്ടും....
പാല്‍പ്പൂനിലാവിന്നിതള്‍ മിന്നി നില്‍ക്കെ
രാപ്പാടിയണയുന്ന പോലെ.....
ഉതിരുമീ നൊമ്പരത്തിന്‍ പൂപ്പൂക്കള്‍
പടരുന്ന ഗദ്ഗദത്തിന്‍ പാട്ടായ്....
ആരീരാരീരോ ആരീരാരിരോ......
മിന്നാരം കുരുന്നേ മുത്തേ വാവാവോ...
പൊന്നോടക്കുഴലായ് പാടാം ഞാന്‍ ....

മൌനം തുളുമ്പും സ്വരവീചിയോടെ
മണിവീണയിടറുന്നു നെഞ്ചില്‍ ...ഓ ....
കരളോടു ചേര്‍ക്കും കണിമഞ്ഞുകൂട്ടില്‍
കിളിയായ് പാടുന്നു മോഹം...
ഒരുമണി കണ്ണുനീരു മാത്രം
നിനക്കിനി കാത്തുവെയ്ക്കാനെന്നും.....
ആരീരാരീരോ ആരീരാരിരോ......
(മിന്നാരം കുരുന്നേ....)

ārārīrāriro....rāro ...ārīrāriro ārīro...

minnāraṁ kurunne mutte vāvāvo...
pŏnnoḍakkuḻalāy pāḍāṁ ñān....(minnāraṁ...)
ima simmādammayī rāvil.....
tārāṭṭunnidā...ārīro.....
minnāraṁ kurunne mutte vāvāvo...
pŏnnoḍakkuḻalāy pāḍāṁ ñān ....

edo kināvin khani teḍi uḽḽaṁ
kŏdiyāl vidumbunnu vīṇḍuṁ....
pālppūnilāvinnidaḽ minni nilkkĕ
rāppāḍiyaṇayunna polĕ.....
udirumī nŏmbarattin pūppūkkaḽ
paḍarunna gadgadattin pāṭṭāy....
ārīrārīro ārīrāriro......
minnāraṁ kurunne mutte vāvāvo...
pŏnnoḍakkuḻalāy pāḍāṁ ñān ....

maൌnaṁ tuḽumbuṁ svaravīsiyoḍĕ
maṇivīṇayiḍaṟunnu nĕñjil ...o ....
karaḽoḍu serkkuṁ kaṇimaññugūṭṭil
kiḽiyāy pāḍunnu mohaṁ...
ŏrumaṇi kaṇṇunīru mātraṁ
ninakkini kāttuvĕykkānĕnnuṁ.....
ārīrārīro ārīrāriro......
(minnāraṁ kurunne....)