Minnaaminni

മിന്നാമിന്നി
Year
Language

ഓ ..ഓഹൊഹോ ഓ.... ഓഹൊഹോ
മിന്നാമിന്നിപൂവും തേടി ഇന്ദ്രനീലതാരം
വരും ഗാനലോല തീരം
കാണാവീണേ പാടൂ പാടൂ അന്തിനിലാവിന്‍ പൊന്നിഴ നീട്ടൂ
ഓഹോ ഓഹോ ഓഹോ...
(മിന്നാമിന്നി...)

പൊന്മേടോ പോക്കുവെയില്‍ നീരാടും പൊയ്കയോ?(2)
ഹൃദയങ്ങളിലെല്ലാം വര്‍ണ ഋതുഭംഗികള്‍ തീര്‍ത്തു
ശലഭങ്ങള്‍ക്കണിയാന്‍ കുഞ്ഞു മഴവില്ലുകള്‍ കോര്‍ത്തു
സിന്ദൂരത്തിന്‍ ചെപ്പു മറീഞ്ഞോ
പൂവാകയ്ക്കും വിരലുമുറിഞ്ഞോ?
ഓഹോ ഓഹോ ഓ..........
(മിന്നാമിന്നി...)

കാട്ടാറോ കാറ്റിലെഴുമൊരുനാളിന്‍ കവിതയോ?(2)
അകലങ്ങളിലലയും മേഘ ശകലം പോലണയും
അകതാരില്‍ നിറയും
സ്വപ്നമധുരം പോലൊഴുകും
വെള്ളാരം കല്‍ കൊട്ടാരത്തില്‍
നല്ലോലക്കിളിയാകാന്‍ വാവാ....
ഓഹോ ഓഹോ ഓ........
(മിന്നാമിന്നി...)

o ..ohŏho o.... ohŏho
minnāminnibūvuṁ teḍi indranīladāraṁ
varuṁ gānalola tīraṁ
kāṇāvīṇe pāḍū pāḍū andinilāvin pŏnniḻa nīṭṭū
oho oho oho...
(minnāminni...)

pŏnmeḍo pokkuvĕyil nīrāḍuṁ pŏygayo?(2)
hṛdayaṅṅaḽilĕllāṁ varṇa ṛtubhaṁgigaḽ tīrttu
śalabhaṅṅaḽkkaṇiyān kuññu maḻavillugaḽ korttu
sindūrattin sĕppu maṟīñño
pūvāgaykkuṁ viralumuṟiñño?
oho oho o..........
(minnāminni...)

kāṭṭāṟo kāṭrilĕḻumŏrunāḽin kavidayo?(2)
agalaṅṅaḽilalayuṁ megha śagalaṁ polaṇayuṁ
agadāril niṟayuṁ
svapnamadhuraṁ polŏḻuguṁ
vĕḽḽāraṁ kal kŏṭṭārattil
nallolakkiḽiyāgān vāvā....
oho oho o........
(minnāminni...)