Minnaaminni

മിന്നാമിന്നി
Work
Year
Language

മിന്നാമിന്നീ ഇത്തിരിപൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാംതുമ്പീ കാഞ്ചനത്തുമ്പീ
കാതില്‍ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോള്‍
തന്നീടാം ഒരു പൊന്നോല
(മിന്നാമിന്നീ ...)

ലാല്ലാലാലാ..ലാലാല്ലാല്ലാ
പുത്തരിപ്പാടം പച്ച വിരിച്ചാല്‍
പൂവിനു പോകണ്ടെ
ഒത്തിരിയൊത്തിരി മുത്തു കൊരുത്തൊരു
തത്തയെ കാണണ്ടേ
മാനത്തെ ചെമ്പകം പൂത്തില്ലേ
മാമഴ പ്രാവും പറന്നില്ലെ
വെള്ളരിക്കിണ്ണത്തിലെന്തുണ്ട്
പുള്ളിപ്പശുവിന്റെ പാലുണ്ട്
പുസ്തകത്താളിലൊളിച്ച കിനാവിനു പത്തര മാറ്റുണ്ട്
(മിന്നാമിന്നീ ...)

ലാല്ല ലാലാ ലല്ലാലാല്ല്ല....
കല്‍ക്കണ്ട ചുമരുള്ളൊരു വീട്ടില്‍ കന്നി നിലാവില്ലേ
കായല്‍ കാറ്റിനു വാലു മുളയ്ക്കണ കാലം വന്നില്ലേ
കുന്നിനടുത്തൊരു കാവുണ്ട്
കാവിനൊരഞ്ജന പൂവുണ്ട്
പൂവില്‍ തുളുമ്പണ തേനുണ്ട്
പുത്തരിച്ചോരിനു ഞാനുണ്ട്
അല്ലിയിളംകുളിരാടി വരുന്നൊരു
പള്ളിത്തേരുണ്ട്
(മിന്നാമിന്നീ ...)

minnāminnī ittiribŏnne
minnaṇadĕllāṁ pŏnnallā
kaṇṇāṁtumbī kāñjanattumbī
kādil keṭṭat pāṭṭallā
ŏnnāmattĕ toṇiyileṟi
pŏnnārambaḽi vanniṟaṅṅumboḽ
tannīḍāṁ ŏru pŏnnola
(minnāminnī ...)

lāllālālā..lālāllāllā
puttarippāḍaṁ pacca viriccāl
pūvinu pogaṇḍĕ
ŏttiriyŏttiri muttu kŏruttŏru
tattayĕ kāṇaṇḍe
mānattĕ sĕmbagaṁ pūttille
māmaḻa prāvuṁ paṟannillĕ
vĕḽḽarikkiṇṇattilĕnduṇḍ
puḽḽippaśuvinṟĕ pāluṇḍ
pustagattāḽilŏḽicca kināvinu pattara māṭruṇḍ
(minnāminnī ...)

lālla lālā lallālāllla....
kalkkaṇḍa sumaruḽḽŏru vīṭṭil kanni nilāville
kāyal kāṭrinu vālu muḽaykkaṇa kālaṁ vannille
kunninaḍuttŏru kāvuṇḍ
kāvinŏrañjana pūvuṇḍ
pūvil tuḽumbaṇa tenuṇḍ
puttariccorinu ñānuṇḍ
alliyiḽaṁkuḽirāḍi varunnŏru
paḽḽitteruṇḍ
(minnāminnī ...)