�മിഴിയോരം നിലാവലയോ
പനിനീരലയോ കുളിരോ
മഞ്ഞില്‍ വിരിഞ്ഞപൂവേ
പറയൂനീ ഇളം പൂവേ
ശിശിരങ്ങള്‍ കടം വാങ്ങും
ഓരോ രജനീയാമം
എങ്ങോ പൊഴിയും നേരം
എന്തേ ഹൃദയം തേങ്ങീ
മഞ്ഞില്‍ വിരിഞ്ഞപൂവേ
പറയൂനീ ഇളം പൂവേ
ശലഭങ്ങള്‍ സ്വരം മൂളും
എതോ മുരളീഗാനം
നിറയും സുരഭീമാസം
ഇനിയും വരുമോ വീണ്ടും
മഞ്ഞില്‍ വിരിഞ്ഞപൂവേ
പറയൂനീ ഇളം പൂവേ