മിഴിയോ.. മഴവില്‍ക്കൊടിയോ..
മിഴിയോ മഴവില്‍ക്കൊടിയോ
മധുമൊഴിയോ ചിലയ്ക്കും കിളിയോ
മുടിയോ പനങ്കുലയോ
ഇളം ചൊടിയോ പവിഴപ്പൊളിയോ (മിഴിയോ)
കവിളോ കന്നിപ്പളുങ്കോ
നുണക്കുഴിയോ നീന്തല്‍ക്കുളമോ
കവിളോ കന്നിപ്പളുങ്കോ
നുണക്കുഴിയോ നീന്തല്‍ക്കുളമോ
മുഖശ്രീമലരിതളില്‍ സഖീ
മൂകാനുരാഗമോ യൌവ്വനമോ
അഴകേ - നീ
ആരാധികയോ രാധികയോ (മിഴിയോ)
നഖമോ ചന്ദ്രക്കലയോ
നഖക്ഷതമോ പൂത്ത മറുകോ
നഖമോ ചന്ദ്രക്കലയോ
നഖക്ഷതമോ പൂത്ത മറുകോ
ഈ മനസ്സിന്‍ തിരുനടയില്‍ സഖീ
മല്ലികാര്‍ജ്ജുനനോ കാമുകനോ
അഴകേ - നീ
ആരാധികയോ രാധികയോ (മിഴിയോ)