Miliyil (D)

മിഴിയില്‍ (D)
Year
Language

തട്ടേക്കാട്ടു് കുരുവീ എന്റെ തൊട്ടാവാടിക്കുരുവീ
നിന്റെ ഇട്ടാവട്ടച്ചിറകിന്‍ കുടയില്‍ തണലുണ്ടോ...(3)

മിഴിയില്‍ മിന്നാമിന്നു് മൊഴിയില്‍ മുത്തായ്‌ ചിന്നീ
മഴവില്‍ ഊഞ്ഞാലിന്റെ വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍
കവിളില്‍ വാല്‍ക്കണ്ണാടി കനവില്‍ വാനമ്പാടി
ഇനിയും പാടൂല്ലേ നീ....പൊൻകിനാപ്പൂവിൻ അല്ലീ..

മായപ്പൊന്മാനായ് പായും മനസ്സിന്‍ കുളിരോര്‍മ്മയില്‍
പ്രണയച്ചിറകേറും മൈനേ പലതും കൈ മാറുമോ
ഇളവെയിലുരുകുമൊരീ ഈറന്‍ മഞ്ഞില്‍
ഹൃദയം പൊന്നുരുകി ഇന്ദ്രജാലമായ്

കിട്ടാപ്പൊന്നു പണിയാന്‍ മണിത്തട്ടാനുണ്ടു് വരണു്
നീ കെട്ടാമട്ടിലൊരുങ്ങു്...ഒരുങ്ങു്....
വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍ .........
മിഴിയില്‍ മിന്നാമിന്നു് മൊഴിയില്‍ മുത്തായ്‌ ചിന്നീ
മഴവില്‍ ഊഞ്ഞാലിന്റെ വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍

മാനത്തമ്മാനത്തേരില്‍ മധുരപ്പുലര്‍മാരിയില്‍
പവിഴക്കുടമാറും നേരം നിറയും നറുപൌര്‍ണ്ണമി
മഴ വിരലെഴുതുമൊരീ മായാ മന്ത്രം
മനസ്സില്‍ മഞ്ഞുരുകും സ്നേഹസാന്ത്വനം...

കിട്ടാപ്പൊന്നു പണിയാന്‍ മണിത്തട്ടാനുണ്ടു് വരണു്
നീ കെട്ടാമട്ടിലൊരുങ്ങു്...ഒരുങ്ങു്....
വെണ്ണിലാച്ചില്ലിന്‍ കൂട്ടില്‍ ........
(മിഴിയില്‍ .....)

taṭṭekkāṭṭu് kuruvī ĕnṟĕ tŏṭṭāvāḍikkuruvī
ninṟĕ iṭṭāvaṭṭacciṟagin kuḍayil taṇaluṇḍo...(3)

miḻiyil minnāminnu് mŏḻiyil muttāy‌ sinnī
maḻavil ūññālinṟĕ vĕṇṇilāccillin kūṭṭil
kaviḽil vālkkaṇṇāḍi kanavil vānambāḍi
iniyuṁ pāḍūlle nī....pŏnkināppūvin allī..

māyappŏnmānāy pāyuṁ manassin kuḽirormmayil
praṇayacciṟageṟuṁ maine paladuṁ kai māṟumo
iḽavĕyilurugumŏrī īṟan maññil
hṛdayaṁ pŏnnurugi indrajālamāy

kiṭṭāppŏnnu paṇiyān maṇittaṭṭānuṇḍu് varaṇu്
nī kĕṭṭāmaṭṭilŏruṅṅu്...ŏruṅṅu്....
vĕṇṇilāccillin kūṭṭil .........
miḻiyil minnāminnu് mŏḻiyil muttāy‌ sinnī
maḻavil ūññālinṟĕ vĕṇṇilāccillin kūṭṭil

mānattammānatteril madhurappularmāriyil
paviḻakkuḍamāṟuṁ neraṁ niṟayuṁ naṟubaൌrṇṇami
maḻa viralĕḻudumŏrī māyā mandraṁ
manassil maññuruguṁ snehasāndvanaṁ...

kiṭṭāppŏnnu paṇiyān maṇittaṭṭānuṇḍu് varaṇu്
nī kĕṭṭāmaṭṭilŏruṅṅu്...ŏruṅṅu്....
vĕṇṇilāccillin kūṭṭil ........
(miḻiyil .....)