Milineer kadalo [F]

മിഴിനീര്‍ കടലോ [F]
Year
Language

മിഴിനീര്‍ക്കടലോ ഹൃദയം
എരിതീക്കനലോ പ്രണയം
സ്വയം നീറുമീ സൂര്യഗോളം
പകര്‍ന്നേകുമീ സ്‌നേഹനാളം
പൊലിയും നിഴലോ വിരഹം
ഇനിയീ ഇരുളില്‍ അഭയം

മനം നൊന്തുപാടും രാപ്പാടിയായി
പറന്നെങ്ങുപോയ് നീ കാണാത്ത ദൂരേ
വഴിക്കണ്ണുമായി നിഴല്‍ച്ചില്ലു മേയും
ജനല്‍ക്കൂടിനുള്ളില്‍ വിതുമ്പുന്നു ജന്മം
ഒരു സാ‍ന്ത്വനമായ് വരുമോ...
ചിറകിന്‍ തണലും തരുമോ...

(മിഴിനീര്‍)

നിലയ്‌ക്കാത്ത നോവിന്‍ നീര്‍ക്കായലൂടെ
അലഞ്ഞെത്തുമേതോ കേവഞ്ചിപോലെ
തണുപ്പാര്‍ന്ന കണ്ണീര്‍ത്തുരുത്തിന്റെ മാറില്‍
തടംതല്ലി നില്‍പ്പൂ നിറം വാര്‍ന്ന സ്വപ്‌നം
ഒരു കൈത്തുഴയായ് വരുമോ...
അഴലിന്‍ ചുഴിയില്‍ തുഴയാന്‍...

(മിഴിനീര്‍)

miḻinīrkkaḍalo hṛdayaṁ
ĕridīkkanalo praṇayaṁ
svayaṁ nīṟumī sūryagoḽaṁ
pagarnnegumī s‌nehanāḽaṁ
pŏliyuṁ niḻalo virahaṁ
iniyī iruḽil abhayaṁ

manaṁ nŏndubāḍuṁ rāppāḍiyāyi
paṟannĕṅṅuboy nī kāṇātta dūre
vaḻikkaṇṇumāyi niḻalscillu meyuṁ
janalkkūḍinuḽḽil vidumbunnu janmaṁ
ŏru sāndvanamāy varumo...
siṟagin daṇaluṁ tarumo...

(miḻinīr)

nilay‌kkātta novin nīrkkāyalūḍĕ
alaññĕttumedo kevañjibolĕ
taṇuppārnna kaṇṇīrtturuttinṟĕ māṟil
taḍaṁtalli nilppū niṟaṁ vārnna svap‌naṁ
ŏru kaittuḻayāy varumo...
aḻalin suḻiyil tuḻayān...

(miḻinīr)