Milineer

മിഴിനീർ
Year
Language

മിഴിനീരു പൊഴിയുമ്പോഴും കരയില്ല ഞാന്‍ ...(2)
കരള്‍ നൊന്തു പിടയുമ്പോഴും തളരില്ല ഞാന്‍
ഉരുകുന്നൊരീ മാനസം ഉഴിയേണമീ ജീവിതം
പ്രിയ നാടിനായ്....പ്രിയ നാടിനായ്
ഉണരേണമേ.. ഉയിരേകുവാന്‍

നേരിന്റെ പാലാഴിയാണീ മാറില്‍
നോവിന്റെ നീരാവിയാണീ നെഞ്ചില്‍
നിസ്സംഗനായ് മാറേണ്ട നീ
നിരാലംബനാകേണ്ട നീ
നിലയ്ക്കാത്ത കണ്ണീരുള്ളോരീ മണ്ണില്‍
ബാങ്കിന്റെ ഈണങ്ങളും
മണിശംഖനാദങ്ങളും
ഇരുളിലും തെരുവിലും ഇടറുമെങ്കില്‍
അരികിലോ കിരണമായ് പുലരണേ നീ

കൈവല്യനാമങ്ങളാണീ നാവില്‍
വാത്സല്യശീലങ്ങളാണാത്മാവില്‍
മനസ്സിനെ മാലേയമായ്‌
തലോടുന്നോരീ ഭൂമിയെ
തമസ്സിന്റെ മേഘം വീണ്ടും മൂടുമ്പോള്‍
ആരണ്യതീരങ്ങളില്‍
മുഴുകുന്ന വേദാന്തമോ
ഒളിവിലും മറവിലും ഉഴറുമെങ്കില്‍
അഭയമായ്‌ വരണമേ കിരണമേ നീ

(മിഴിനീരു ...)

miḻinīru pŏḻiyumboḻuṁ karayilla ñān ...(2)
karaḽ nŏndu piḍayumboḻuṁ taḽarilla ñān
urugunnŏrī mānasaṁ uḻiyeṇamī jīvidaṁ
priya nāḍināy....priya nāḍināy
uṇareṇame.. uyireguvān

nerinṟĕ pālāḻiyāṇī māṟil
novinṟĕ nīrāviyāṇī nĕñjil
nissaṁganāy māṟeṇḍa nī
nirālaṁbanāgeṇḍa nī
nilaykkātta kaṇṇīruḽḽorī maṇṇil
bāṅginṟĕ īṇaṅṅaḽuṁ
maṇiśaṁkhanādaṅṅaḽuṁ
iruḽiluṁ tĕruviluṁ iḍaṟumĕṅgil
arigilo kiraṇamāy pularaṇe nī

kaivalyanāmaṅṅaḽāṇī nāvil
vātsalyaśīlaṅṅaḽāṇātmāvil
manassinĕ māleyamāy‌
taloḍunnorī bhūmiyĕ
tamassinṟĕ meghaṁ vīṇḍuṁ mūḍumboḽ
āraṇyadīraṅṅaḽil
muḻugunna vedāndamo
ŏḽiviluṁ maṟaviluṁ uḻaṟumĕṅgil
abhayamāy‌ varaṇame kiraṇame nī

(miḻinīru ...)