മിഴിനീർ പൊയ്കയിൽ നീരാടും
സ്വർണ്ണ ഹംസം നീ
തപ്ത നീല നിശീഥിനിയിൽ
വീണുറങ്ങും പൗർണ്ണമി നീ
(മിഴി...)
വിരഹ നൂലിൽ കോർത്തു ജപിച്ച
തുളസിക്കതിർ മാല നീയൊരു
ചൂടാമലർ മാല
എന്റെ സൂര്യ താപമേറ്റാൽ
കരിഞ്ഞു പോകും നീ
വെറുതെ കൊഴിഞ്ഞു പോകും നീ
(മിഴി...)
പതഞ്ഞു പൊങ്ങും അനുരാഗത്തിൻ
ചഷകമില്ലെൻ കയ്യിൽ
പ്രേമ ചഷകമില്ലെൻ കയ്യിൽ
പതിച്ചു നൽകാൻ ആവില്ലെന്നെ
സ്തുതിച്ചിടല്ലേ നീ
ഇനിയും സ്തുതിച്ചിടല്ലേ നീ
(മിഴി...)